കവളപ്പാറ: എട്ടു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു; മരണസംഖ്യ 38 ആയി
text_fieldsഎടക്കര (മലപ്പുറം): കവളപ്പാറ ദുരന്തത്തില്‍ എട്ടു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. വെള്ളിയാഴ്ച അഞ്ചുപേരുടെ മൃതദേ ഹങ്ങളാണ് ലഭിച്ചത്. വ്യാഴാഴ്ച നടത്തിയ തിരച്ചിലില്‍ മൂന്നെണ്ണം കണ്ടെടുത്തിരുന്നു. ഇതോടെ ദുരന്തത്തില്‍ മരിച് ചവരുടെ എണ്ണം 38 ആയി ഉയര്‍ന്നു. നിലവിലെ കണക്ക് പ്രകാരം 21 പേരെ കൂടി കണ്ടെത്താനുണ്ട്.
നാവൂരിപറമ്പില് സുകുമാ രന് (61), ഭാര്യ രാധാമണി (52), സൂത്രത്തില്‍ നാരായണെൻറ ഭാര്യ കമല (50) എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച ലഭിച്ചത്. വെള്ളിയാഴ്ച തെക്കേചരുവില്‍ ദേവയാനി (82), സൂത്രത്തില്‍ വിജയന് (48), പിലാത്തോടന്‍ ഇമ്പിപ്പാലെൻറ ഭാര്യ നീലി (59), കവളപ്പാറ കോളനി ബാലെൻറ ഭാര്യ സുശീല (35), മകന് കിഷോര്‍ (എട്ട്) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
ദുരന്തം നടന്ന് ഒമ്പത് ദിവസം പിന്നിടുമ്പോള്‍ മൃതദേഹങ്ങള്‍ അഴുകി വികൃതമായിട്ടുണ്ട്. ശരീരഭാഗങ്ങള്‍ വേര്‍പെട്ട നിലയിലാണ്. അപകടസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ, ആഭരണങ്ങള്‍ എന്നിവ നോക്കിയാണ് ബന്ധുക്കള്‍ തിരിച്ചറിയുന്നത്.
പത്തോളം മണ്ണുമാന്തി യന്ത്രങ്ങള്‍ തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. രണ്ടു ദിവസമായി മഴ വിട്ടുനിന്നത് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി. തിരച്ചില്‍ ഉപേക്ഷിച്ച സ്ഥലത്ത് വീണ്ടും തിരച്ചില്‍ നടത്തിയാണ് ദേവയാനിയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തത്. ദുരന്ത ഭൂമിയില്‍ ചളി നിറഞ്ഞ് നില്ക്കുന്നതിനാല് മണ്ണുമാന്തികള്‍ താഴ്ന്ന് പോകുന്ന സ്ഥിതിയായിരുന്നു. ജി.പി.ആര്.എസ് ഉള്‍പ്പെടെ കൂടുതല്‍ ആധുനിക സംവിധാനം ഉപയോഗിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കാനാണ് സര്‍ക്കാര്‍ നീക്കം.
അപകടം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മണ്ണിനടിയില്‍പെട്ട പലരെയും കണ്ടുകിട്ടാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും പോത്തുകല്ലിലെത്തി ക്യാമ്പുകളിലും ദുരന്ത സ്ഥലത്തും സന്ദര്‍ശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.