ഉറ്റവരെ കാത്ത് കവളപ്പാറ
text_fieldsകവളപ്പാറ: ദിവസങ്ങളായി മണ്ണിനടിയിൽ കിടക്കുന്ന മൃതദേഹങ്ങൾ ഓരോന്നായി പുറത്തെട ുക്കുന്ന ക വളപ്പാറക്കിപ്പോൾ അഴുകിയ മാംസത്തിെൻറയും മരങ്ങളുടെയും രൂക്ഷ ഗന്ധമാണ് . മഴക്കൊപ്പം കണ്ണീരും വീണ് കുതിർന്ന മണ്ണിൽനിന്ന് ഇതുവരെയായി 30 പേരുടെ മൃതദേഹങ്ങ ളാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി 7.45ഓടെയുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ 29 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. തിരച്ചിൽ നടത്തുന്ന മണ്ണുമാന്തി യന്ത്രത്തിെൻറ കൈകൾ കുഴഞ്ഞ മണ്ണിൽ നിന്നുയരുേമ്പാൾ ഉറ്റവരുടെ ശരീരാവശിഷ്ടങ്ങളുണ്ടോയെന്ന് നിറകണ്ണുകളോടെ നോക്കിനിൽക്കുന്ന ബന്ധുക്കൾ ആരുടെയും ഉള്ളുലക്കുന്ന കാഴ്ചയാണ്.
ഇപ്പോൾ പുറത്തെടുത്തുകൊണ്ടിരിക്കുന്നവയെല്ലാം അഴുകിത്തുടങ്ങിയവയാണ്. ചിലരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഉടൽ മുറിഞ്ഞ് തലയും ഒരുകൈയും മാത്രമുള്ള സ്ത്രീയുടെ മൃതദേഹമാണ് കഴിഞ്ഞദിവസം കിട്ടിയവയിലൊന്ന്. ഒരാളുടേത് സ്ത്രീയാണെന്നോ പുരുഷനാണെന്നോ തിരിച്ചറിയാൻ പോലുമാവാത്ത സ്ഥിതിയിലാണ്.
പ്രദേശത്ത് മഴ തുടരുന്നതും തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നു. ബുധനാഴ്ച വൈകീട്ട് 5.30ഓടെ തിരച്ചിൽ നിർത്തി. ദുരന്തത്തിൽ ജീവനോടെ ബാക്കിയായവരുടെ കാത്തിരിപ്പിന് ഇനിയും നീളമേറുകയാണ്. ശരീരഭാഗങ്ങളുമായി പോകുന്ന ആംബുലൻസിൽ കരൾ തകർന്നാണ് ഒാരോരുത്തരും ഒപ്പമിരിക്കുന്നത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ പ്രിയപ്പെട്ടവരുടേതാവരുതേ എന്നാണ് അവരുടെ പ്രാർഥന. ഓരോ മൃതദേഹങ്ങൾ ലഭിച്ച വിവരമെത്തുേമ്പാഴും ദുരിതാശ്വാസ ക്യാമ്പിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി കാത്തിരിക്കുന്ന കുഞ്ഞുങ്ങളും സ്ത്രീകളും അത് തങ്ങളുടെ ഉറ്റവരുടെതാകണമെന്ന് ഉള്ളുരുകി ആഗ്രഹിക്കുന്ന നിസ്സഹായാവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.