കവിയൂർ കേസ്: വാദം ജൂൺ 10ന് പരിഗണിക്കും
text_fieldsതിരുവനന്തപുരം: കവിയൂർ പീഡനക്കേസിലെ നാലാം തുടരന്വേഷണ റിപ്പോർട്ട് സ്വീകരിക്കുന ്നതിൽ വാദം ജൂൺ 10ന് കോടതി പരിഗണിക്കും. സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിൽ തർക്കമുണ്ടെന ്ന് പരാതിക്കാർ അറിയിച്ചതിെനതുടർന്നാണ് കോടതി തർക്കം സമർപ്പിക്കാൻ ഒരുമാസത്തെ സമയം അവർക്ക് നൽകിയത്. സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടുകൾ തള്ളണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയിരുന്നത് പീഡനത്തിനിരയായ പെൺകുട്ടിയുടെ ഇളയച്ഛനും ക്രൈം പത്രാധിപർ നന്ദകുമാറുമാണ്.
കേസിലെ പ്രതിയായ ലതാനായർ പെൺകുട്ടിയെ പ്രമുഖ രാഷ്ട്രീയനേതാക്കൾക്കും മക്കൾക്കും ചില സിനിമാക്കാർക്കും കാഴ്ചെവച്ചതിെൻറ അപമാനത്താലാണ് പെൺകുട്ടിയുടെ പിതാവും കുടുംബവും ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബാംഗങ്ങളുടെ ആരോപണം.
കേസുമായി ബന്ധപ്പെട്ട് സി.ബി.െഎ മുമ്പ് സമർപ്പിച്ച മൂന്ന് റിപ്പോർട്ടിലും പെൺകുട്ടിയെ പീഡിപ്പിച്ചത് പിതാവാണെന്നായിരുന്നു ആരോപിച്ചത്. ഇപ്പോൾ സമർപ്പിച്ച നാലാം തുടരന്വേഷണറിപ്പോർട്ടിൽ അക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് സി.ബി.െഎയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.