Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകവിയൂർ കേസിൽ നിലപാട്​...

കവിയൂർ കേസിൽ നിലപാട്​ തിരുത്തി സി.ബി.​െഎ; പീഡിപ്പിച്ചത്​ പിതാവാണെന്നതിന്​ തെളിവില്ല

text_fields
bookmark_border
കവിയൂർ കേസിൽ നിലപാട്​ തിരുത്തി സി.ബി.​െഎ; പീഡിപ്പിച്ചത്​ പിതാവാണെന്നതിന്​ തെളിവില്ല
cancel

തിരുവനന്തപുരം: കവിയൂർ കേസിലെ പെൺകുട്ടിയെ പീഡിപ്പിച്ചത് പിതാവാണെന്ന നിലപാട് തിരുത്തി സി.ബി.ഐ. പിതാവ്​ പീഡിപ്പ ിച്ചു എന്നതിന്​ തെളിവിെല്ലന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. കേസിൽ വി.ഐ.പി സാന്നിധ്യം സൂചിപ്പിക്കുന്ന തെളിവ്​ ലഭി ച്ചി​െല്ലന്നും ഡിവൈ.എസ്.പി അനന്തകൃഷ്ണൻ സമർപ്പിച്ച നാലാം തുടരന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. രാഷ്​ട്രീയക്കാരുടെയോ നേതാക്കളുടെ മക്കളുടെയോ ബന്ധം തെളിയിക്കാനായിട്ടില്ല. ഹരജിക്കാരനായ നന്ദകുമാർ ഉന്നയിച്ച ആരോപണത്തിന്​ തെളിവ്​ ലഭിച്ചിട്ടില്ലെന്നും 23 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.

മറ്റ് കണ്ടെത്തലുകൾ നേര​േത്ത സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത് ആവർത്തിക്കുകയാണ്​ സി.ബി.​െഎ​. സി.ബി.ഐ സമർപ്പിച്ച മൂന്ന് അന്വേഷണ റിപ്പോർട്ടിലും പെൺകുട്ടിയുടെ പിതാവാണ്​ പീഡിപ്പിച്ചതെന്നായിരുന്നു ആരോപിച്ചിരുന്നത്​. ശാസ്ത്രീയ തെളിവി​​​​​​െൻറ അഭാവത്തിൽ ഇവ കോടതി തള്ളി. ഇതിനെ തുടർന്നാണ് നാലാം തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

2004 സെപ്റ്റംബർ 28നാണ് കവിയൂരിന്​ സമീപത്തെ ക്ഷേത്രപൂജാരിയും കുടുംബവും കൂട്ട ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. ഇതിന്​ കാരണം ഏകപ്രതി ലതാ നായരെന്നാണ് സി.ബി.ഐ കണ്ടെത്തിയത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscbi courtmalayalam newsKaviyoor Rape Case
News Summary - Kaviyoor Rape Case CBI Court -Kerala News
Next Story