നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി കാവ്യ മാധവൻ ഹാജരായി
text_fieldsകൊച്ചി: നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവൻ കോടതിയിൽ ഹാജരായി. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിസ്താരം നടക്കുന്നത്. 300ൽ അധികം സാക്ഷികളിൽ 127 പേരുടെ വിസ്താരമാണ് കേസിൽ ഇപ്പോൾ നടക്കുന്നത്. വിചാരണ പൂര്‍ത്തിയാക്കാൻ ആറുമാസം കൂടിയാണ് സുപ്രീം കോടതി അനുവദിച്ചിട്ടുള്ളത്. നിരവധി തവണ സമയം നീട്ടി നൽകിയതിനാൽ ഇനി സമയം നീട്ടി നൽകാനാകില്ലെന്നും സുപ്രീം കോടതി അന്ത്യശാസനം നൽകിയതാണ്.
കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ 2019 നവംബറില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കോവിഡ് കാരണം വിചാരണ മുടങ്ങിയതോടെ ആറ് മാസം കൂടി കാലാവധി നീട്ടി കഴിഞ്ഞ ജൂലൈയില്‍ ഉത്തരവിട്ടു. ഇതനുസരിച്ച് കഴിഞ്ഞ മാസമാണ് വിചാരണ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും പരാതിക്കാരിയായ നടിയും രംഗത്തെത്തിയതിനാല്‍ വിചാരണ അല്‍പകാലത്തേക്ക് നിര്‍ത്തിവെക്കേണ്ടിയും വന്നു.
2017 ഫെബ്രുവരിയിലായിരുന്നു നടി ആക്രമിക്കപ്പെട്ടത്. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കേസിലെ സാക്ഷി വിസ്താരം പോലും പൂര്‍ത്തിയായിട്ടില്ല. നടൻ ദിലീപടക്കം പ്രതിയായ കേസാണിത്. ദിലീപിന്‍റെ ഭാര്യയും ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുമാണ് നടി കാവ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.