കയാക്കിങ് ദുരന്തം: വിനയായത് മലെവള്ളപ്പാച്ചിലും പരിചയക്കുറവും
text_fieldsകുറ്റ്യാടി: മരുതോങ്കര കടന്തറപ്പുഴയിൽ രണ്ടു കയാക്കിങ് താരങ്ങൾ ഒഴുക്കിൽപെട്ട് മരിച്ച ദുരന്തത്തിന് കാരണം പുഴെയകുറിച്ചുള്ള പരിചയക്കുറവും പൊടുന്നനെയുണ്ടായ മ ലവെള്ളപ്പാച്ചിലുമാണെന്ന് നാട്ടുകാർ. ഞായാറാഴ്ച രാവിലെ താമരശ്ശേരിയിൽനിന്ന് എ ത്തിയ ബംഗളൂരു കയാക്കിങ് ക്ലബ് അംഗങ്ങളായ അഞ്ചംഗ സംഘം തുഴച്ചിൽ തുടങ്ങുേമ്പാൾ പുഴ യിൽ ഒഴുക്ക് അത്ര ശക്തമായിരുന്നില്ല. എന്നാൽ, അര കിലോമീറ്റർ താഴെ എത്തുേമ്പാേഴക്ക ും എക്കൽമലയിൽനിന്ന് കുത്തിയൊലിച്ച മഴവെള്ളത്തിൽ വഞ്ചികൾ നിയന്ത്രണംവിട്ട് ഒഴുകിേപ്പാകുകയായിരുന്നെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ബംഗളൂരു സ്വദേശി നവീൻ ഷെട്ടി, ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ആലപ്പുഴ സ്വദേശി എൽവിൻ ലോനൻ എന്നിവരാണ് മരിച്ചത്.
ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന കയാക്കിങ് ക്ലബിലെ അംഗങ്ങളായ അഞ്ചംഗ സംഘം ശനിയാഴ്ച ഇരിട്ടി മണക്കടവിൽ പരിശീലനം നടത്തിയിരുന്നു. അവിടുന്ന് കോടഞ്ചേരിയിലെത്തി മുറിയെടുത്ത് താമസിച്ചു. തുടർന്നാണ് ജീപ്പിൽ വഞ്ചികളും മറ്റ് ഉപകരണങ്ങളുമായി എക്കലിൽ എത്തുന്നത്. തൊട്ടിൽപാലം പൊലീസ് കേസെടുത്തു. രക്ഷപ്പെട്ട മൂന്നു പേരിൽനിന്ന് മൊഴിയെടുത്തു.
പുഴയുടെ അപകട സ്വഭാവം അറിയാതെയാണ് സംഘം നാലു ബോട്ടുകളിലായി തുഴച്ചിൽ ആരംഭിച്ചത്. കഴിഞ്ഞ വർഷവും സംഘം വന്നിരുന്നെന്നാണ് പറയുന്നത്. അന്ന് മഴ ഇത്ര ശക്തമല്ലാത്ത സമയത്താണ് തുഴച്ചിൽ നടത്തിയത്. പൊതുവെ ശക്തമായ ഒഴുക്കും പാറക്കെട്ടുകളും നിറഞ്ഞ പുഴയിൽ നിനച്ചിരിക്കാതെയാണ് മലവെള്ളം കുതിച്ചെത്തുക. എന്നാൽ, ഇതേകുറിച്ചൊന്നും തുഴയാെനത്തുന്നവരും കുളിക്കാനെത്തുന്നവരും പരിസരവാസികളോട് ചോദിക്കാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.
രണ്ടര വർഷം മുമ്പ് പൂഴിേത്താട് പവർഹൗസിന് മേൽഭാഗത്ത് പുഴയിൽ കുളിക്കുകയായിരുന്ന ആറുപേർ ഒഴുക്കിൽപെട്ട് മരിച്ചിരുന്നു. കൂടാതെ, വനത്തിൽ ഇൗവർഷവും ഉരുൾ പൊട്ടൽ ഉണ്ടായതാണ്. പുഴയിലൂടെ ലൈഫ് ജാക്കറ്റ് ഒഴുകിപ്പോകുന്നതുകണ്ട് നാട്ടുകാരനായ രക്ഷാപ്രവർത്തകൻ വിജീഷ് പന്നക്കോട്ടൂർ പുഴവക്കിലൂടെ ഒാടുകയായിരുന്നു. പിന്നീട് വിവരം അറിഞ്ഞ് എത്തിയ പെരുവണ്ണാമൂഴി പൊലീസിെൻറ വാഹനത്തിൽ കരയിലൂടെ പിന്തുടരുകയും ഒാടക്കാടുകളിൽ കുടുങ്ങിയ മൃതദേഹം കരക്കെത്തിക്കുകയുമായിരുന്നു. ഒരു വഞ്ചിയും ഒഴുകിവരുന്നുണ്ടായിരുന്നു. മറ്റു മൂന്നു വഞ്ചികൾ അപകട സ്ഥലത്തിനു സമീപംതന്നെയാണ് ഉണ്ടായിരുന്നത്. ഹെൽമറ്റ് ധരിച്ചാണ് സംഘം ഇറങ്ങിയത്.
പുഴയിൽ ഇറങ്ങുന്നതിനുമുമ്പ് മരിച്ച എൽവിൻ ലോനൻ പുഴയെക്കുറിച്ചും ഒഴുക്കിനെക്കുറിച്ചും സംസാരിക്കുന്ന വിഡിയോ വൈറലാണ്. അഞ്ചുപേരിൽ ഒരാൾ എക്കൽ അരുവിക്കയത്തിന് സമീപത്തു നിന്ന് വഞ്ചിയിറക്കി താഴോട്ടുവരുകയും മറ്റു നാലുപേർ താഴെ കാത്തുനിൽക്കുകയും തുടർന്ന് എല്ലാവരും ഒരുമിച്ച് യാത്ര തുടങ്ങുകയുമായിരുന്നത്രെ.
ശക്തമായ ഒഴുക്കുള്ള പുഴയിൽ മറ്റു സംവിധാനങ്ങൾ ഒന്നുമില്ലാതെയാണ് രക്ഷാപ്രവർത്തകർ മൃതദേഹം കരക്കെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.