സ്കൂൾ തുറക്കാനെത്തിയപ്പോൾ കണ്ടത് കട്ടിലിട്ട് ഉറങ്ങുന്ന തൊഴിലാളികളെ; കായക്കൊടിയിൽ ‘ക്വാറൻറീൻ’ വിവാദം
text_fieldsകുറ്റ്യാടി: രാജസ്ഥാനിൽനിന്ന് എത്തിയ തൊഴിലാളികൾ കായക്കൊടി എ.എം.യു.പി സ്കൂളിൽ കയറിക്കിടന്ന സംഭവം വിവാദമായി. തിങ്കളാഴ്ച രാത്രി ട്രെയിൻ മാർഗം വടകരയിൽ ഇറങ്ങി കായക്കൊടിയിൽ വന്ന മൂന്ന് പേർ സ്കൂൾ ഹെഡ്മാസ്റ്റർ, മാനേജർ,ആരോഗ്യവകുപ്പ് അധികൃതർ എന്നിവർ അറിയാതെയാണ് സ്കൂളിൽ കയറി വരാന്തയിൽ കട്ടിലിട്ട് കിടന്നത്.
ചൊവ്വാഴ്ച രാവിലെ സ്കൂൾ തുറക്കാൻ വന്ന ഒാഫിസ് അസിസ്റ്റൻറ് അന്തർസംസ്ഥാന തൊഴിലാളികളെ കണ്ട് വിവരം ആരാഞ്ഞപ്പോൾ തങ്ങളോട് ഇവിടെ ക്വാറൻറീനിൽ കിടക്കാൻ പറഞ്ഞതാണെന്ന് അറിയിച്ചേത്ര. കായക്കൊടിയിൽ വാടകക്കെട്ടിടത്തിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശിയായ മാർബിൾ വ്യാപാരിയുടെ തൊഴിലാളികളാണ് ഇവർ. തുടർന്ന് വ്യാപാരിയെ വിളിച്ചു വരുത്തി.
താൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെ വിളിച്ചിട്ടുണ്ടെന്നാണ് വ്യാപാരി പറഞ്ഞതേത്ര.ഹെഡ്മാസ്റ്റർ അബ്ദുസ്സലാം പഞ്ചായത്ത്പ്രസിഡൻറുമായി ബന്ധപ്പെട്ട് ഇവരെ താമസിപ്പിച്ചതിെൻറ രേഖകൾ ആവശ്യപ്പെട്ടു. തന്നെ വ്യാപാരി വിളിച്ചിട്ടുണ്ടെന്നും എന്നാൽ സ്കൂളിൽ കയറിക്കിടക്കാൻ താൻ ഒരു നിർദേശവും നൽകിയിട്ടില്ലെന്നും പ്രസിഡൻറ് കെ.ടി.അശ്വതി പറഞ്ഞു.
ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി. സ്കൂളിൽനിന്ന് ചരക്കു വാഹനത്തിൽ ഇവരെ വ്യാപാരിയുടെ വാടക മുറിയിലേക്ക് ക്വാറൻറീനിലാക്കി. വ്യാപാരി മറ്റൊരിടത്തേക്ക് മാറി. വൈകുന്നേരത്തോടെ ഫയർഫോഴ്സ് എത്തി സ്കൂൾ അണുമുക്തമാക്കി.
എന്നാൽ, കായക്കൊടിയിൽ ഒരിടത്തും പ്രവാസികൾക്കോ അന്തർ സംസ്ഥാന തൊഴിലാളികൾക്കോ ക്വാറൻറീൻ സൗകര്യം ഏർപ്പെടുത്താത്ത പഞ്ചായത്ത് നേതൃത്വവും പ്രസിഡൻറും രാജസ്ഥാനികൾക്കു വേണ്ടി സ്കൂളിൽ സൗകര്യം ഏർപ്പെടുത്തുകയായിരുന്നെന്ന് മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർപാർട്ടി കായക്കൊടി പഞ്ചായത്ത് യൂനിറ്റ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.