വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദം: നിഖിൽ തോമസിനെ കായംകുളം കോളജ് സസ്പെൻഡ് ചെയ്തു
text_fieldsആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കറ്റിൽ പി.ജി പ്രവേശനം നേടിയെന്ന ആരോപണത്തിൽ എസ്.എഫ്ഐ നേതാവ് നിഖിൽ തോമസിനെ കായംകുളം എം.എസ്.എം കോളജ്സ സ്പെൻഡ് ചെയ്തു. കോളജ് കൗൺസിലിന്റെതാണ് നടപടി. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ച അന്വേഷണത്തിന് ആറംഗ സമിതിയെ നിയോഗിച്ചതായും കോളജ് അധികൃതർ വ്യക്തമാക്കി. രണ്ടുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സംഭവത്തിൽ പൊലീസിൽ പരാതി നൽകാനിരിക്കുകയാണ് കോളജ് അധികൃതർ. നിഖിലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോളജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹ പറഞ്ഞു.
ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയമുള്ളതിനാൽ നിഖിൽ തോമസിന്റെ എം.കോം അഡ്മിഷൻ റദ്ദാക്കുമെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ വ്യക്തമാക്കിയിരുന്നു. നിഖിൽ തോമസ് 2017 മുതൽ 2020 വരെ മൂന്ന് വർഷം കായം കുളം എം.എസ്.എം കോളജിൽ പഠിച്ച് പരീക്ഷയെഴുതിയിരുന്നു.
ആ കോളജിൽ മൂന്ന് വർഷം പഠിച്ച് തോറ്റ വിദ്യാർഥി ബി.കോം പാസായെന്ന രേഖ കാണിച്ചപ്പോൾ അത് വ്യാജമാണോയെന്ന് പരിശോധിക്കുന്നതിൽ കായം കുളം കോളജിന് വീഴ്ച സംഭവിച്ചതായും വി.സി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കോളജിനോട് വിശദീകരണം തേടുമെന്നും വി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.