വീണ്ടും പ്രതിഭയോ അരിത തരംഗമോ
text_fieldsഗ്രാമ- ജില്ല പഞ്ചായത്ത് പ്രസിഡൻറ് പദവികൾ അലങ്കരിച്ചശേഷം എം.എൽ.എയായ യു. പ്രതിഭയും ജില്ല പഞ്ചായത്ത് മുൻ അംഗം അരിത ബാബുവും തമ്മിലെ കായംകുളത്തെ മത്സരം പൊടിപൊടിക്കുകയാണ്. അരൂർ കഴിഞ്ഞാൽ ആലപ്പുഴ ജില്ലയിൽ വനിതകൾ ഏറ്റുമുട്ടുന്ന രണ്ടാമത്തെ മണ്ഡലം സംസ്ഥാന തലത്തിൽതന്നെ ശ്രദ്ധേയമാണ്.
സിറ്റിങ് എം.എൽ.എ എന്ന നിലയിൽ വികസന നേട്ടങ്ങൾ മുൻനിർത്തി പ്രതിഭ രണ്ടാംവട്ടം ജനവിധി തേടുേമ്പാൾ ഏറ്റവും പ്രായംകുറഞ്ഞ വനിത സ്ഥാനാർഥിയെന്ന പ്രത്യേകത അരിതക്ക് സ്വന്തം. പല പ്രമുഖെരയും മാറ്റിനിർത്തിയാണ് പ്രതിഭക്ക് സി.പി.എം സീറ്റ് നൽകിയത്. അരിതക്കാകട്ടെ അപ്രതീക്ഷിതമായിരുന്നു ടിക്കറ്റ്. ഗ്രൂപ് സമവാക്യങ്ങളിൽ ജില്ല പഞ്ചായത്തിലേക്ക് രണ്ടാംവട്ടം സീറ്റ് നിഷേധിക്കപ്പെട്ട അരിതക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പദവി കിട്ടിയതിന് തൊട്ടുപിന്നാലെയാണ് ഇരട്ടിമധുരമായി നിയമസഭ സ്ഥാനാർഥിയാക്കിയത്. ക്ഷീരകർഷകയും ട്യൂഷൻ അധ്യാപികയുമായി 26 വയസ്സിനുള്ളിൽ അരിത അതിജീവനത്തിന് വിവിധ വേഷങ്ങൾ കെട്ടിയിട്ടുണ്ട്.
െഡപ്യൂട്ടി സ്പീക്കറായിരുന്ന കെ.ഒ. അയിഷാബായിക്ക് ശേഷം കായംകുളത്തിന് വനിത എം.എൽ.എയെ കിട്ടുന്നത് പ്രതിഭയിലൂടെയാണ്. മണ്ഡലം തിരിച്ചുപിടിക്കാനുള്ള എല്ലാ നീക്കവും യു.ഡി.എഫ് നടത്തുന്നുണ്ട്. അഭിനേതാവും നിർമാതാവുമായ സലിംകുമാർ കെട്ടിവെക്കാനുള്ള പണം നൽകിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് ചെലവുകൾക്കായി പാർട്ടി നേതൃത്വംതന്നെ 'ക്രൗഡ് ഫണ്ടിങ്ങി'ന് തുടക്കമിട്ടതും അരിതക്ക് അനുഗ്രഹമായി. രാഹുൽഗാന്ധികൂടി പ്രചാരണത്തിന് എത്തുന്നതോടെ അരിതയുടെ സ്ഥാനാർഥിത്വം ദേശീയ തലത്തിൽ ചർച്ചയാകും.
2011ൽ സി.കെ. സദാശിവെൻറ 1315 ഭൂരിപക്ഷം 2016ൽ 11,857 ആക്കിയ പ്രതിഭയെ മറികടക്കാൻ അരിതക്ക് കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.