കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നു നഗരസഭ ഒാഫീസിലെത്തുന്നവർ ഹെൽമെറ്റ് ധരിക്കുക
text_fieldsകായംകുളം: നഗരസഭ ഒാഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ഹെൽമെറ്റ് കൂടി ധരിച്ചാൽ സുരക്ഷിതരായി വീട്ടിൽ പോകാമെന്നാണ് ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നത്. നൂറിന്റെ നിറവിലെത്തിയ നഗരസഭ കെട്ടിടം ജീർണിച്ച് അപകടാവസ്ഥയതിെൻറ കെടുതികൾ നിലവിൽ ജീവനക്കാരാണ് അനുഭവിക്കുന്നത്.
കോൺക്രീറ്റ് പാളികൾ താഴേക്ക് പതിക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. റവന്യു വിഭാഗം ഒാഫീസിൽ ശനിയാഴ്ച തലനാരിഴക്കാണ് ജീവനക്കാരി അപകടത്തിൽ രക്ഷപ്പെട്ടത്. ഫയൽ എടുക്കുന്നതിനിടെ മുകളിൽ നിന്നും വലിയ പാളി അടർന്നുവീഴുകയായിരുന്നു. രാവിലെ 10.30 ഒാടെയായിരുന്നു സംഭവം. നവീകരണത്തിനായി ലക്ഷകണക്കിന് രൂപ ചിലവഴിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ വീഴ്ച സംഭവിച്ചതാണ് അപകടാവസ്ഥക്ക് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.