കൈക്കൂലി വാങ്ങുന്നതിനിടെ കായംകുളം നഗരസഭ അസി. എൻജിനീയർ പിടിയിൽ
text_fieldsകായംകുളം: കൈക്കൂലി വാങ്ങുന്നതിനിടെ കായംകുളം നഗരസഭ അസി. എൻജിനീയറെ വിജിലൻസ് സംഘ ം പിടികൂടി. പുതുപ്പള്ളി ഗോവിന്ദമുട്ടം രോഹിണി നിലയത്തിൽ രഘുവാണ് ബില്ല് മാറി നൽകുന്ന തിന് വീട്ടിൽവച്ച് കരാറുകാരനിൽനിന്ന് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ത്.
നഗരസഭയിലെ കരാറുകാരനായ വള്ളിയിൽ ഹുസൈെൻറ പരാതിയിൽ രണ്ടാഴ്ചയായി എൻജിനീയർ വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. വിജിലൻസ് നൽകിയ പണമാണ് കൈമാറിയത്. മഫ്തിയിൽ ഹുസൈനൊപ്പമുണ്ടായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥനാണ് മേശയിൽ െവച്ച പണവുമായി രഘുവിനെ പിടികൂടുന്നത്. പരിസരത്ത് തമ്പടിച്ച മറ്റ് ഉദ്യോഗസ്ഥർ ഇൗസമയം പാഞ്ഞെത്തുകയായിരുന്നു. നഗരസഭ 32ാം വാർഡിലെ റോഡിൽ ഇൻറർലോക്കും ടൈലും പാകുന്നതിന് അഞ്ച് ലക്ഷം രൂപയുടെ നിർമാണമാണ് ഹുസൈൻ കരാർ എടുത്തത്. നാല് ലക്ഷത്തിന് പ്രവൃത്തി പൂർത്തീകരിച്ചിരുന്നു.
എന്നാൽ ഇതടക്കമുള്ള പ്രവൃത്തി പൂർത്തിയാക്കിയതിെൻറ സെക്യൂരിറ്റി തുകയായ രണ്ടര ലക്ഷത്തോളം തിരികെ നൽകുന്നത് എൻജിനീയർ താമസിപ്പിച്ചു. ഇയാൾ 83,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് വിജിലൻസിനെ സമീപിച്ചത്. ഹുസൈെൻറ പിന്നീടുള്ള നീക്കം വിജിലൻസിെൻറ നിർദേശപ്രകാരമായിരുന്നു. ഇതനുസരിച്ചുള്ള വാദപ്രതിവാദത്തിനൊടുവിലാണ് 50,000 രൂപയായി കുറക്കാമെന്ന് സമ്മതിച്ചത്. ഇതരസംസ്ഥാന തൊഴിലാളിയുടെ വേഷത്തിൽ ഹുസൈന് ഒപ്പമുണ്ടായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥെൻറ സാന്നിധ്യത്തിലാണ് രഘു പണം കൈപ്പറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.