ഉദ്ഘാടനമില്ലാതെ കഴക്കൂട്ടം മേൽപാത തുറന്നു
text_fieldsതിരുവനന്തപുരം: ഔദ്യോഗികമായ ഉദ്ഘാടനമില്ലാതെ കഴക്കൂട്ടം മേൽപാത തുറന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ നാലുവരി മേൽപാതയാണ് തുറന്നുകൊടുത്തത്. ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് 2.71 കിലോമീറ്റർ നീളമുള്ള പാത ദേശീയപാത അതോറിറ്റി തുറന്നുകൊടുത്തത്. പിന്നീട് ഔദ്യോഗികമായ ഉദ്ഘാടനമുണ്ടാവുമെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കി.
2018ലാണ് പാതയുടെ നിർമ്മാണം ആരംഭിച്ചത്. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് അറിയിച്ചുവെങ്കിലും നിർമ്മാണം നീണ്ടു പോകുകയായിരുന്നു. ദേശീയപാത ബൈപാസും നഗരത്തിലൂടെയുള്ള പഴയ ദേശീയപാതയും സംഗമിക്കുന്ന ഏറ്റവും തിരക്കേറിയ കഴക്കൂട്ടം ജംക്ഷനിൽ പ്രവേശിക്കാതെയാണ് നാലുവരി മേൽപാത കടന്നു പോകുന്നത്.
ദേശീയപാത 66ൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കഴക്കൂട്ടം-മുക്കോല റീച്ചിന്റെ ഭാഗമാണ് കഴക്കൂട്ടത്തെ നാലുവരി മേൽപാത. ദേശീയപാത അതോറിറ്റിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. 200 കോടി മുതൽ മുടക്കിലാണ് മേൽപാത നിർമ്മിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.