മിണ്ടാതിരുന്ന് അലവൻസ് വാങ്ങാനല്ല ജനം തന്നെ ജയിപ്പിച്ചത്; പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് കെ.ബി ഗണേഷ് കുമാർ
text_fieldsകൊല്ലം: നിയമസഭയിൽ താൻ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും സംസ്ഥാന സർക്കാറിനെ വിമർശിച്ചിട്ടില്ലെന്നും കെ.ബി ഗണേഷ് കുമാർ എം.എൽ.എ. മിണ്ടാതിരുന്ന് അലവൻസ് വാങ്ങാനല്ല തന്നെ ജനം ജയിപ്പിച്ചതെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി.
മുഖ്യമന്ത്രിയെയും മന്ത്രിയെയും കുറ്റം പറഞ്ഞുവെന്ന് പ്രചരിപ്പിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ്. ഒരു സ്ത്രീയുടെ വയറിനുള്ള കത്തിയിരിക്കുന്നുവെന്നും മറ്റൊരു സ്ത്രീയുടെ തുറന്ന വയർ തയ്ച്ച് കൊടുക്കണമെന്നും പറയുന്നത് കുറ്റമല്ല. സർക്കാർ സഹായം തേടാതെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വയർ തുന്നികൊടുത്തു.
ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങൾ പറയുമ്പോൾ അതിനെ വിമർശനമായി കാണേണ്ട. നിയമസഭയിലാണ് താൻ കാര്യങ്ങൾ പറഞ്ഞത്. അതിനുള്ള അവകാശം ഭരണ-പ്രതിപക്ഷ എം.എൽ.എമാർക്കുണ്ട്. കാര്യങ്ങൾ പറയാനാണ് പത്തനാപുരത്തെ ജനങ്ങൾ വോട്ട് നൽകി തന്നെ വിജയിപ്പിച്ചതെന്നും ഗണേഷ് കുമാർ പറഞ്ഞു.
ശസ്ത്രക്രിയയിലെ പിഴവിനെ തുടർന്ന് യുവതിയുടെ വയറ്റിൽ കത്രിക അകപ്പെട്ട സംഭവത്തിലെ പ്രതികളെ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ വിഷയത്തിലെ ഡോക്ടർമാരുടെ ചില സംഘടനകളുടെ പ്രതികരണം ലജ്ജാകരമാണ്. സുപ്രീംകോടതി വിധിയുണ്ടെന്നാണ് അവർ പറയുന്നത്. വയറ്റിനുള്ളിൽ അകപ്പെട്ട കത്രിക പുറത്തെടുക്കേണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടി വേണ്ടെന്നും ഏത് വിധിയിലാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളതെന്നും ഗണേഷ് കുമാർ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.