'2018 ജനുവരി മൂന്നാം തിയതി രാവിലെ എനിക്കൊരു ഫോൺ വന്നു'.. നിയമസഭയിൽ കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ വൈകാരിക പ്രസംഗം
text_fieldsനിയമസഭയിൽ കഴിഞ്ഞ ദിവസം കെ.ബി ഗണേഷ്കുമാർ എം.എൽ.എ നടത്തിയ വൈകാരിക പ്രസംഗം വലിയ ചർച്ചയാവുകയാണ്. കിഫ്ബിയുടെ റോഡ് നിർമാണത്തിലെ അശാസ്ത്രിയതക്കെതിരെയായിരുന്നു എം.എൽ.എ സംസാരിച്ച് തുടങ്ങിയത്.
എം.എൽ.എയുടെ പ്രസംഗത്തിന്‍റെ പ്രസക്ത ഭാഗം:
2018 ജനുവരി മൂന്നാം തിയതി രാവിലെ എനിക്കൊരു ഫോൺ വന്നു. കൊട്ടാരക്കയിൽ നിന്നാണ്. എന്‍റെ അമ്മക്ക് ഹൃദയാഘാതം മൂലം വളരെ സീരിയസായി കൊട്ടാരക്കയിലെ ആശുപത്രിയലാണുള്ളതെന്നും ഉടൻ വരണമെന്നുമായിരുന്നു ആ ഫോൺ സന്ദേശത്തിലുണ്ടായിരുന്നത്. ഞാൻ ഉടനെ പുറപ്പെട്ടു. െവഞ്ഞാറമൂട്ടിലെത്തി. 20 മിനിട്ടാണ് രാവിലെ ഒമ്പതര മണിക്ക് അവിടെ േബ്ലാക്കിൽ കിടന്നത്. ഇപ്പോൾ ലോക്ഡൗൺ ആയോണ്ട് വലിയ കുഴപ്പമില്ലെങ്കിലും രാവിലെയും വൈകിട്ട് ഇത് തന്നെയാണ് സ്ഥിതി.
ആ േബ്ലാക്കിൽ നിന്ന് രക്ഷപെട്ട് ഞാൻ കൊട്ടാരക്കരയിലെത്തുേമ്പാൾ എന്‍റെ അമ്മ എന്നെ അഞ്ച് മിനിട്ട് മുമ്പ് വിട്ട് പോയെന്ന വാർത്തയാണ് കേൾക്കുന്നത്. ജീവനോടെ ഒന്ന് കാണാൻ പറ്റിയില്ല.
കിഫ്ബി റോഡ് പദ്ധതി നടത്തിപ്പിനെ നിയമസഭയിൽ എതിർത്ത് സംസാരിക്കുന്നതിനിടയിലാണ് എം.എൽ.എ തന്‍റെ അനുഭവം പങ്കുവെച്ചത്. കിഫ്ബി പദ്ധതികൾ ഇഴഞ്ഞു നീങ്ങുന്നതായി ഗണേഷ് കുമാർ സഭയിൽ ചൂണ്ടിക്കാട്ടി. മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതിൽ കൺസൽട്ടന്‍റുമാർ പ്രായോഗിക നിലപാടുകൾ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെഞ്ഞാറന്മൂടിലെ ഒരു പാലത്തിന്‍റെയും റോഡിന്‍റെയും നിർമാണം ഇഴഞ്ഞു നീങ്ങുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും കുറ്റപ്പെടുത്തിയിരിന്നു. ഗണേഷിനെ പിന്തുണച്ച് സി.പി.എം അംഗം എ.എൻ ഷംസീറുംരംഗത്തെത്തിയിരുന്നു.
കിഫ്ബി പദ്ധതിയുടെ നടത്തിപ്പിൽ മാനദണ്ഡങ്ങൾ മാറ്റാൻ സാധിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സഭയെ അറിയിച്ചു. കിഫ്ബിയും പൊതുമരാമത്ത് വകുപ്പും ഒത്തൊരുമയോടെ പ്രവർത്തിക്കുകയാണ്. ആശയവിനിമയത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാസം തോറും യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.