കെ.സി ജോസഫ് കാലുപിടിത്തമായി ചിത്രീകരിച്ചത് അവബോധത്തിന്‍റെ കുറവുകൊണ്ടല്ല- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പ്രത്യേക നിയമസഭ ചേരുന്നതിന് ഗവര്‍ണറെ പോയി കണ്ടത് കാലുപിടിക്കലായി വ്യാഖ്യാനിച്ച കെ.സി ജോസഫിന് സഭയിൽതന്നെ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറെ പോയി കാണുന്നതില്‍ യാതൊരു കുഴപ്പവുമില്ലെന്നായിരുന്നു പിണറായിയുടെ മറുപടി. കാലുപിടുത്തമായി ചിത്രീകരിച്ചത്, കെ. സി ജോസഫ് ആയത് കൊണ്ട് ഭരണഘടനാ അവബോധത്തിന്റെ കുറവാണെന്ന് പറയാനും വയ്യ. എന്തുകൊണ്ടാണ് അദ്ദേഹം അത്തരത്തിൽ ഒരു നിലപാടെടുത്തത് എന്നറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ആദ്യഘട്ടത്തില്‍ ശുപാര്‍ശ ചെയ്യുമ്പോള്‍ അത് ഗവര്‍ണര്‍ അംഗീകരിക്കുമെന്ന് തന്നെയാണ് കണക്കാക്കുന്നത്. അതുകൊണ്ടാണ് മറ്റൊരു നടപടിയിലേക്കും കടക്കാതിരുന്നത്. അവസാനമാണ് അംഗീകാരമില്ല എന്നത് വരുന്നത്. അംഗീകാരം തന്നില്ലെങ്കില്‍ നിയമസഭ വിളിച്ച് കൂട്ടാന്‍ പറ്റില്ല. ആ ഘട്ടത്തില്‍ എം.എല്‍.എമാര്‍ക്ക് യോഗം ചേര്‍ന്ന് പ്രതിഷേധം നടത്തിക്കൂടെ തുടങ്ങിയ അഭിപ്രായങ്ങള്‍ വന്നു. പക്ഷെ ഏറ്റവും പ്രധാനം നിയമസഭയിലൂടെ പ്രമേയം വരലാണല്ലോ. എം.എല്‍.എമാര്‍ യോഗം ചേര്‍ന്നാല്‍ യോഗം മാത്രമേ ആകുന്നുള്ളു. അത് നിയമസഭയാകുന്നില്ല.'
'ഗവര്‍ണറെ രാജ്യസഭയില്‍ പോയി കാണുന്നതിന് സാധാരണഗതിയില്‍ ഒരു അസാംഗത്യവും ഇല്ല. അദ്ദേഹം ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കല്‍ ഭരണഘടനാ പരമാണ്. നിലവിലുള്ള സ്ഥിതികള്‍ അദ്ദേഹത്തോട് ധരിപ്പിക്കുക എന്നത് കാലുപിടുത്തമായി ചിത്രീകരിച്ചത്, കെ. സി ജോസഫ് ആയത് കൊണ്ട് ഭരണഘടനാ അവബോധത്തിന്റെ കുറവാണെന്ന് പറയാനും വയ്യ. അദ്ദേഹത്തിന് ഇത്തരം കാര്യങ്ങളിലൊക്കെ നല്ല പരിജ്ഞാനമുള്ള ആളാണ് എന്നാണല്ലോ. അതുകൊണ്ട് എന്താണ് അങ്ങനെയൊരു നിലപാടെടുത്തത് എന്ന് മനസിലാകുന്നില്ല,' മുഖ്യമന്ത്രി പറഞ്ഞു.
കെ. സി ജോസഫ് ഭേദഗതിയായി അവതരിപ്പിച്ച കാര്യങ്ങളില്‍ 'ചില' എന്ന കാര്യങ്ങള്‍ ഒഴിവാക്കണം എന്നാണ്. അത് സ്വീകരിക്കാം. പ്രമേയത്തില്‍ 'ചില' എന്ന വാക്ക് ഒഴിവാക്കിയാലും അതില്‍ അര്‍ത്ഥവ്യത്യാസമൊന്നും സംഭവിക്കുന്നില്ല.- മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.