എത്രാമൂഴം
text_fieldsകോട്ടയം: ഉമ്മൻ ചാണ്ടി േകാൺഗ്രസിെൻറ കുന്തമാണെങ്കിൽ അതിെൻറ മുനയാണ് കെ.സി. ജോസഫ്. എന്തിനും ഏതിനും ഉമ്മൻ ചാണ്ടിക്ക് തൊട്ടുപിന്നിൽ കെ.സിയുണ്ടാകും. തിരുവനന്തപുരത്തുനിന്ന് നോക്കുേമ്പാൾ പുതുപ്പള്ളിക്ക് തൊട്ടുപിന്നിലുള്ള ചങ്ങനാശ്ശേരിയിൽ ജനിച്ചതുകൊണ്ടാണോ ഈ സ്വഭാവം എന്നൊരു സംശയം ഇല്ലാതില്ല. നിലവിലുള്ള സഭാംഗങ്ങളിൽ ഉമ്മൻ ചാണ്ടിക്കുശേഷം ഏറ്റവുമധികം കാലം ഒരേ മണ്ഡലത്തിൽനിന്ന് ജയിച്ചയാളാണ് കെ.സി -38 വർഷം. ഇരിക്കൂറിൽ ഇരിപ്പുറപ്പിച്ച ശേഷം എട്ടുതവണയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്. ഉമ്മൻ ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരെൻറ ജോലി കൂടിയുള്ളതിനാൽ എട്ടാം തവണ ജയിച്ചപ്പോഴാണ് മന്ത്രിയാകാൻ നിയോഗം കിട്ടിയത്. അത്തവണ ഉമ്മൻ ചാണ്ടിയുടെ മനഃസാക്ഷി പല കുഴപ്പങ്ങളിൽ പെടുകയും ചെയ്തു.
ഏതായാലും ഇക്കുറി ഇരിപ്പ് ഇരിക്കൂറിൽനിന്ന് മാറ്റാൻ കെ.സി തീരുമാനിച്ചിട്ടുണ്ട്. പുതുപ്പള്ളിക്ക് അടുത്ത് എവിടെങ്കിലുമാണെങ്കിൽ മനഃസാക്ഷിയിൽ എപ്പോഴും ഒരു നോട്ടംവെക്കാൻ പറ്റും. ഉമ്മൻ ചാണ്ടിയെ വിമർശിച്ച ഹൈകോടതി ജഡ്ജിയുടെ മുഖത്തുനോക്കി 'ചായത്തൊട്ടിയിൽ വീണ് രാജാവായ കുറുക്കൻ ഓരിയിട്ടാൽ കുറ്റപ്പെടുത്താനാകുമോ' എന്ന ചോദിച്ചയാളാണ് കെ.സി. ജോസഫ് എം.എ എൽഎൽ.ബി എന്നത് മറക്കരുത്.
കെ.സിക്ക് ഇരിക്കൂറിനെയാണോ ഇരിക്കൂറിന് കെ.സിയെയാണോ മടുത്തതെന്ന് ചോദിക്കരുത്. ഡൈവോഴ്സിന് ഒരുങ്ങിനിൽക്കുന്ന ദമ്പതിമാരോട് എന്താണ് പ്രശ്നമെന്ന് ചോദിക്കുന്നതിന് തുല്യമായിരിക്കും ഉത്തരം. ഇത്തവണ ഇരിക്കൂറിൽ പുതിയ മുഖം വരണമെന്നാണ് ആഗ്രഹം. അത് യുവ മുഖമായിരിക്കണം എന്നൊരു ഉപ ആഗ്രഹവും പ്രകടിപ്പിച്ചിട്ടുണ്ട്. 1982ൽ പുതുമുഖവും യുവമുഖവുമായാണ് കെ.സി ഇരിക്കൂറിലെത്തുന്നത്. ഇ.കെ. നായനാരൊക്കെ പ്രതിനിധാനം ചെയ്ത മണ്ഡലത്തിൽ മത്സരിക്കാൻ മാത്രം തിളപ്പുള്ള ചോരയായിരുന്നു ദേഹത്ത്. കോട്ടയത്തുനിന്ന് കുടിയേറിയ അച്ചായന്മാരായിരുന്നു ബലം. ആദ്യമത്സരത്തിൽ ഭൂരിപക്ഷം 9224 വോട്ട്. ഇടതു തരംഗമുണ്ടായ 2006ൽ മാത്രം 1831വോട്ടിൽ ഒതുങ്ങി. മറ്റെല്ലാ തെരഞ്ഞെടുപ്പിലും ഏഴായിരത്തിനും പതിനായിരത്തിനുമിടയിൽ ലീഡ് നൽകി ഇരിക്കൂർ കെ.സിക്ക് കൂറുപ്രഖ്യാപിച്ചു.
ഇപ്പോൾ മനസ്സ് എത്തുന്നിടത്ത് ശരീരം എത്തുന്നില്ല എന്നൊരു തോന്നൽ ഇല്ലാതില്ല. ആകെ അവശേഷിക്കുന്ന ആഗ്രഹം ഉമ്മൻ ചാണ്ടിയെ കണ്ടുെകാണ്ടിരിക്കണം എന്നത് മാത്രമാണ്. അതിന് നിയമസഭയിലെത്താൻ ഒരു ചെറിയ സീറ്റ്. അതുമാത്രം മതി ശിഷ്ടകാലം കോട്ടയത്തും പ്രാന്തപ്രദേശത്തുമായി കഴിഞ്ഞുകൊള്ളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.