വനിതാ മതിൽ: സത്യവാങ്മൂലം ആയുധമാക്കി യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: വനിതാ മതിൽ നിർമാണം സർക്കാർ ഫണ്ടുപയോഗിച്ചാണെന്ന ഹൈകോടതിയിലെ സത്യവാങ്മൂലം ആയുധമാക്കി യു.ഡി .എഫ്. സർക്കാർ ഫണ്ട് ചെലവഴിക്കുെന്നന്ന് മാത്രമല്ല, സ്ത്രീ ശാക്തീകരണ ആശയ പ്രചരണമാണ് സർക്കാർ ലക്ഷ്യമിടുന ്നതെന്ന് കൂടി പറഞ്ഞതോടെ നവോത്ഥാന സന്ദേശംതെന്ന ഇല്ലാതായെന്ന് യു.ഡി.എഫ് ആരോപിക്കുന്നു.
ഇൗ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസും പ്രതിപക്ഷം നൽകി. വനിതാ മതിലിനെ വർഗീയ മതിലെന്ന് വിളിച്ച് തുടക്കം മുതൽ എതിർത്ത യു.ഡി.എഫിന് പുതിയ ആയുധമായി മാറുകയാണ് സത്യവാങ്മൂലം. വനിത മതിലിനായി സർക്കാർ ഫണ്ടുപയോഗിക്കില്ലെന്ന് അതത് സംഘടനകൾ പണം സംഭരിക്കുമെന്നും മഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി ഡോ. തോമസ് െഎസക്കും പറെഞ്ഞങ്കിലും സത്യവാങ്മൂലം ഉയർത്തിയ വിവാദം കെട്ടടങ്ങാൻ ഇതു മതിയാകില്ല. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളെന്ന പേരിൽ വനിതാ മതിൽ സംഘാടനത്തിൽ പെങ്കടുത്തവരൊക്കെ കോൺഗ്രസുമായി നല്ല ബന്ധം പുലർത്തിയിരുന്നവരാണ്. പ്രത്യേകിച്ച് ദലിത് സംഘടനകൾ. ഇതിനെ നേരിടാൻ വർഗീയ മതിലെന്ന പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് പുതിയ പിടിവള്ളി.
നിയമസഭക്കകത്തും പുറത്തും എതിർ പ്രചാരണം ശക്തമാക്കി വരുകയായിരുന്നു യു.ഡി.എഫ്. വനിതാ മതിലിന് സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കില്ലെന്ന നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഉറപ്പിനു വിരുദ്ധമായി ഹൈകോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്പ്പിച്ചതിെൻറ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് കെ.സി. ജോസഫാണ് അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്. ഹൈകോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തില്‍ വനിതാ ശിശുക്ഷേമ വകുപ്പ് മുഖാന്തരം സര്‍ക്കാറിെൻറ ധനസഹായത്തോടെയും ആഭിമുഖ്യത്തിലും നടത്തുന്ന പരിപാടിയാണ് വനിതാ മതിലെന്നാണ് പറഞ്ഞിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.