Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജാതി, -മത രഹിതരുടെ...

ജാതി, -മത രഹിതരുടെ തെറ്റായ കണക്ക്​:  മന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

text_fields
bookmark_border
ജാതി, -മത രഹിതരുടെ തെറ്റായ കണക്ക്​:  മന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്
cancel


തിരുവനന്തപുരം: സംസ്ഥാനത്തെ ജാതി, മത രഹിത കുട്ടികളുടെ കണക്കുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി സി. രവീന്ദ്രനാഥിനെതിരെ പ്രതിപക്ഷം രംഗത്ത്​. തെറ്റായ വിവരം നൽകി മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച്​ കോണ്‍ഗ്രസ്​ നിയമസഭ കക്ഷി ഉപനേതാവ് കെ.സി. ജോസഫ് അവകാശലംഘനത്തിന് സ്​പീക്കർക്ക്​ നോട്ടീസ് നൽകി. 

കുട്ടികളുടെ മതവിശ്വാസവുമായി ബന്ധപ്പെട്ട്​ നിയമസഭയെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കുകയാണ്​ മന്ത്രി ചെയ്​തതെന്നാണ്​ നോട്ടീസിലെ പ്രധാന ആരോപണം. സംസ്ഥാനത്ത് കഴിഞ്ഞ അധ്യയന വര്‍ഷം 1,24,147 കുട്ടികള്‍ ജാതി, മതം കോളങ്ങള്‍ പൂരിപ്പിക്കാതെ പ്രവേശനം നേടിയിട്ടുണ്ടെന്നാണ്​ മന്ത്രി നിയമസഭയിൽ പറഞ്ഞത്​. ഇതിൽ 1.23 ലക്ഷം കുട്ടികള്‍ ഒന്ന് മുതല്‍ 10വരെ ക്ലാസുകളിലും 275 പേർ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലും 239 കുട്ടികള്‍ രണ്ടാംവര്‍ഷത്തിലും പഠിക്കുന്നുണ്ടെന്നും വിശദീകരിച്ചു.

മന്ത്രിയുടെ കണക്ക്​ തെറ്റാണെന്ന്​ ചൂണ്ടിക്കാട്ടി വിവിധ സ്​കൂൾ മ​ാനേജ്​മ​​െൻറുകൾ രംഗത്തുവന്നതോടെ വിഷയം വിവാദമായി. കൃത്യമായ കണക്ക്​ പുറത്തുവന്നതോടെ മന്ത്രി നൽകിയ മറുപടി തെറ്റാണെന്ന്​ ബോധ്യപ്പെട്ടതായും മതവിശ്വാസമുള്ളവരെ മതരഹിതരായി വ്യാഖ്യാനിച്ചത്​ ശരിയല്ലെന്നും കെ.സി. ജോസഫ്​ ‘മാധ്യമ’ത്തോട്​ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newsc ravindranathmalayalam newsK.C josph
News Summary - K.C josph notise against eduction minister-Kerala news
Next Story