ഭാഷയുടെ പേരിൽ ഭിന്നിപ്പിക്കാനുള്ള ശ്രമം െചറുക്കും -കെ.സി. വേണുഗോപാൽ
text_fieldsമലപ്പുറം: ഭാഷയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനുമാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഭക്ഷണത്തിെൻറയും വസ്ത്രത്തിെൻറയും പേരിൽ ജനങ്ങളെ ഇളക്കിവിട്ട മോദിയും സംഘവും ഇപ്പോൾ ഹിന്ദി അടിച്ചേൽപ്പിച്ചാണ് അസഹിഷ്ണുത പടർത്തുന്നതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
വാജ്പേയി സർക്കാറിെൻറ കാലത്തൊന്നുമില്ലാത്തവിധം വർഗീയതയുടെ വ്യാപനമാണ് രാജ്യത്താകമാനം നടക്കുന്നത്. എൻഫോഴ്സ്മെൻറും സി.ബി.െഎയും ഉൾപ്പെടെയുള്ള ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ ഏതുവിധേനയും നേരിടുന്ന നരേന്ദ്രമോദി ഏകാധിപതിയെപോലെയാണ് പെരുമാറുന്നത്. വർഗീയതക്കും ഫാഷിസത്തിനുമെതിരെ കോൺഗ്രസ് സെപ്റ്റംബർ ഒന്നിന് ഗുജറാത്തിൽനിന്ന് രാജ്യവ്യാപക കാമ്പയിന് തുടക്കം കുറിക്കും. ഫാഷിസത്തിനെതിരെ ഒന്നിപ്പിക്കാവുന്ന എല്ലാ പാർട്ടികളെയും ഒരുമിപ്പിക്കും.
മോദി അധികാരത്തിൽ വന്നശേഷം അടിക്കടിയുണ്ടാകുന്ന റെയിൽ ദുരന്തങ്ങൾ ജനങ്ങളുടെ സുരക്ഷയിൽ ബി.ജെ.പിക്ക് ഒരു ആശങ്കയുമില്ലെന്നതിന് തെളിവാണ്. മുസഫർ നഗർ ഉൾപ്പെടെ കഴിഞ്ഞ രണ്ടര വർഷത്തിനിടെ രാജ്യത്ത് 19 പാളംതെറ്റലുകളാണ് ഉണ്ടായെതന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.