Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രിയങ്കയുടെ...

പ്രിയങ്കയുടെ സ്ഥാനാർഥിത്വം ചർച്ച ചെയ്​തിട്ടില്ല -​െക.സി. വേണുഗോപാൽ

text_fields
bookmark_border
KC-Venugopal
cancel

തിരുവനന്തപുരം: വാരാണസിയിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച്​ കോൺഗ്രസ്​ കേന്ദ്ര തെരഞ്ഞെടു പ്പ്​ സമിതി ചർച്ച ചെയ്​തിട്ടില്ലെന്ന്​ എ.​െഎ.സി.സി ജനറൽ സെ​ക്രട്ടറി കെ.സി. വേണുഗോപാൽ. പ്രധാനമന്ത്രി നരേന്ദ്ര മ ോദിക്കെതി​െര പ്രിയങ്ക വാരാണസിയിൽ മത്സരിക്കുമെന്ന വാർത്തകളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ ്​ രാജ്യത്ത്​ തിരിച്ചുവരുമെന്നും വേണുഗോപാൽ പറഞ്ഞു.

അധികാരത്തിൽ വന്നാൽ ശബരിമലയിൽ നിയമനിർമാണം - കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: കോൺഗ്രസ്​ കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ശബരിമലയിലെ വിശ്വാസസംരക്ഷണത്തിന്​ നിയമനിർമാണത്തെക്കുറിച്ച്​ ആലോചിക്കുമെന്ന്​ എ.​െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ലോക്സഭയിൽ ചർച്ച ചെയ്താകും നടപടി സ്വീകരിക്കുക. ശബരിമലയെ രക്തപങ്കിലമാക്കുന്നതിൽ ഉത്തരവാദികളായ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനങ്ങളോട്​ മാപ്പ്​ പറയണം. കെ.യു.ഡബ്ല്യു.ജെയുടെ ‘ഇന്ത്യൻ വോട്ട്​ വർത്തമാനം’ പരിപാടിയിൽ സംസാരിക്ക​ുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ കേന്ദ്രസർക്കാർ നിർദേശമനുസരിച്ചാണ്​ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്​താവന ഇരു സർക്കാറുകളുടെയും പങ്ക്​ തെളിയിക്കുന്നതാണ്​. കോടതിവിധി നടപ്പാക്കുന്നതിൽ സാവകാശം ചോദിക്കാമായിരുന്നിട്ടും സംസ്ഥാന സർക്കാർ അത്​ ചെയ്​തില്ല. വിഷയത്തിൽ നിയമപരമായ ഇടപെടൽ വേണമെന്ന്​ താൻ ജനുവരി ആറിന്​ പാർലമ​െൻറിൽ ആവശ്യപ്പെട്ടിട്ടും മോദിയോ മന്ത്രിമാരോ മറുപടി നൽകിയില്ല. അയ്യപ്പനെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ ഉപയോഗിക്കുന്നത്​ പരിധിവിട്ട നടപടിയാണ്​. മുത്തലാഖിൽ കാണിച്ച താൽപര്യം പ്രധാനമന്ത്രിക്ക്​ ശബരിമലയിൽ ഉണ്ടായില്ല.

ശബരിമലവിഷയത്തിൽ കോൺഗ്രസ്​ നിലപാട് ശരിയായിരു​െന്നന്ന്​ ഇപ്പോൾ വ്യക്തമായി. കോൺഗ്രസ്​ വിശ്വാസം സംരക്ഷിക്കും, വർഗീയ പ്രീണനത്തിന് ഉപയോഗിക്കില്ല. ആറ്റിങ്ങലിൽ പി.എസ്​. ​ശ്രീധരൻ പിള്ള നടത്തിയ വിവാദപ്രസ്​താവനയിൽ തെരഞ്ഞെടുപ്പ്​ കമീഷൻ സ്വമേധയാ കേസെടുക്കണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsKC Venugopalmalayalam newsLok Sabha Electon 2019
News Summary - K.C Venugopal press meet-Kerala news
Next Story