Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജി.എസ്.ടി:...

ജി.എസ്.ടി: കേന്ദ്രമന്ത്രി പറഞ്ഞത് തെറ്റെങ്കില്‍ കോൺഗ്രസ് ഒപ്പമുണ്ടാകും -കെ.സി വേണുഗോപാല്‍

text_fields
bookmark_border
KC Venugopal
cancel

കണ്ണൂര്‍: ജി.എസ്.ടി വിഹിതം സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞത് തെറ്റായ കാര്യങ്ങളാണെന്ന് തെളിയിച്ചാൽ കേരള സർക്കാറിനൊപ്പം കോൺഗ്രസുണ്ടാവുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. കേന്ദ്ര സര്‍ക്കാര്‍ ചോദിച്ച കാര്യങ്ങള്‍ക്ക് വസ്തുതാപരമായ മറുപടി നല്‍കാന്‍ ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ തയാറാകണമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

ജി.എസ്.ടി സംബന്ധിച്ച് കേന്ദ്രമന്ത്രി പാർലമെന്റിൽ പറഞ്ഞത് അതിഗൗരവമുള്ള വിഷയമാണ്. അതിനാൽ, കേന്ദ്ര ധനമന്ത്രി പറഞ്ഞത് തെറ്റാണെന്ന് തെളിവുസഹിതം കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാറും ധനമന്ത്രിയും തയാറാവണം.

അങ്ങനെ ചെയ്താൽ സഭയെ തെറ്റിദ്ധരിപ്പിച്ച കേന്ദ്ര ധനമന്ത്രിയെ ചോദ്യം ചെയ്യാനും മാപ്പുപറയിപ്പിക്കാനും കോണ്‍ഗ്രസ് തയാറാണ്. സംസ്ഥാന സര്‍ക്കാറിന്റെ പ്രിവിലേജ് സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstKC VenugopalKN Balagopalan
News Summary - KC Venugopal react to Minister kn balagopal comment in gst
Next Story