ഏത് ലോകസഭാ മണ്ഡലം നിലനിര്‍ത്തണമെന്നതില്‍ തീരുമാനം രാഹുലിന്റേതെന്ന് കെ.സി. വേണുഗോപാല്‍
text_fieldsഡല്‍ഹി: രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഇക്കാര്യത്തില്‍ തീരുമാനം രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടി വിട്ടു. ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. വയനാടുമായി രാഹുല്‍ ഗാന്ധിക്കുള്ളത് വൈകാരികമായ അടുപ്പമാണ്. റായ്ബറേലി ഗാന്ധി കുടുംബത്തിനും പാര്‍ട്ടിക്കും പ്രധാനമുള്ള മണ്ഡലമാണ്. രാഹുല്‍ ഗാന്ധിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു.
പഴയശൈലിയില്‍ പോകാനാണ് ശ്രമിക്കുന്നതെങ്കില്‍ വലിയ ബുദ്ധിമുട്ടാകും.പ്രധാനമന്ത്രിക്ക് മുന്നോട്ട് പോകാനുള്ള ജനവിധിയല്ല. കേവല ഭൂരിപക്ഷം ഇല്ലാത്തപ്പോഴും ഏകാധിപത്യരീതിയിലുള്ളതാണ് സര്‍ക്കാരിന്റെ തീരുമാനങ്ങളെങ്കില്‍ വകവെക്കില്ല. ഒരു ഡെപ്യൂട്ടി സ്പീക്കര്‍ ഇല്ലാത്ത സഭയായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണത്. ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന്റെ അവകാശമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
തൃശ്ശൂരിലെയും ആലത്തൂരിലെയും തോല്‍വി കണ്ട് കോണ്‍ഗ്രസിന് തിരിച്ചടി എന്ന് വിലയിരുത്തേണ്ട. തൃശ്ശൂര്‍ പൂരം പ്രശ്നം ബി.ജെ.പിയെ സഹായിച്ചു. സുരേഷ് ഗോപിക്ക് വ്യക്തിപരമായ വോട്ടുകളും കിട്ടി. സഹതാപ വോട്ടുകള്‍ സുരേഷ് ഗോപിക്ക് ലഭിച്ചു. കെ മുരളീധരന്‍ സജീവമാകണം എന്നാണ് പാര്‍ട്ടി നിലപാട്. എൻ.ഡി.എ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് ഇന്ത്യമുന്നണിയിലെ പല പാര്‍ട്ടികള്‍ക്കും ഇപ്പോഴും ക്ഷണം ലഭിച്ചിട്ടില്ല.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഖാര്‍ഗെ പങ്കെടുക്കണമെന്നത് ചര്‍ച്ചയിലുണ്ട്. പ്രതിപക്ഷത്തിന് ക്ഷണമില്ലെന്ന വിമര്‍ശനം വന്നതിനുശേഷമാണ് പല പാര്‍ട്ടി നേതാക്കള്‍ക്കും ക്ഷണം കിട്ടിയത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനംഇന്ത്യ സഖ്യത്തിലുള്ള എല്ലാവരുമായി ചര്‍ച്ച നടത്തി എടുക്കുമെന്നും കെ.സി പറഞ്ഞു.
-----------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.