മുഖ്യമന്ത്രിയുടെ യാത്ര ഗുണ്ടാ സംഘങ്ങളുമായിട്ടെന്ന് കെ.സി. വേണുഗോപാല്‍
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചാലോ മുദ്രാവാക്യം വിളിച്ചാലോ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും കായികമായി മര്‍ദിക്കാനും വീടുകയറി ആക്രമിക്കാനും പൊലീസിനും സി.പി.എം ഗുണ്ടകള്‍ക്കും ആരാണ് അധികാരം നല്‍കിയതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സഞ്ചാരം ഗുണ്ടാ ക്രിമിനല്‍ സംഘങ്ങളുമായിട്ടാണെന്നും വേണുഗോപാൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഗണ്‍മാനും അംഗരക്ഷകരും ആലപ്പുഴയില്‍ കെ.എസ്.യു, യുത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് ക്രൂരമായിട്ടാണ് തല്ലിയത്. മുഖ്യമന്ത്രി പെരുമ്പാവൂരില്‍ നല്‍കിയ മുന്നറിയിപ്പ് ആലപ്പുഴയില്‍ അണികളും പൊലീസും പ്രാവര്‍ത്തികമാക്കുകയായിരുന്നു. യൂണിഫോമിട്ട തെരുവ് ഗുണ്ടകളെ പോലെയാണ് പൊലീസ് ആലപ്പുഴയില്‍ പെരുമാറിയത്.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ജെ. ജോബിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും സി.പി.എമ്മുകാരും സി.ഐ.ടി.യുക്കാരും വീടുകയറി അക്രമിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു. തനിക്കെതിരേ പ്രതിഷേധിക്കുന്ന കോൺഗ്രസ് നേതാക്കളുടെ വീടുകയറി സ്ത്രീകളെ ഉൾപ്പെടെ മർദിക്കാൻ ആഹ്വാനം നൽകിയ മുഖ്യമന്ത്രി സംസ്ഥാനത്തിനു തന്നെ അപമാനമാണ്. ഈ രണ്ട് സംഭവത്തിലേയും സി.പി.എം ക്രിമിനലുകള്‍ക്കെതിരെയും അക്രമികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വധശ്രമത്തിന് കേസെടുക്കണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.