യു.എ.പി.എ ചുമത്തിയത് ഗൂഢശ്രമത്തിെൻറ ഭാഗം -കെ.സി. വേണുഗോപാൽ
text_fieldsകല്‍പറ്റ: രണ്ടു യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ സംഭവം ചില വിഷയങ്ങളില്‍നിന്നും ശ്രദ്ധതിരിക്കാനുള്ള ഗൂ ഢശ്രമത്തിെൻറ ഭാഗമാണെന്ന് എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി. വേണുഗോപാൽ. കല്‍പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സം സാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.സി.ഇ.പി കരാറില്‍നിന്ന് കേന്ദ്ര സര്‍ക്കാറിന് പിന്‍വാങ്ങേണ്ടിവന്നത് രാജ്യവ്യാപക പ്രക്ഷോഭം ഭയന്നാണ്. ടെക്സ്ൈറ്റല്‍സ്, കാര്‍ഷിക, ക്ഷീരമേഖലയിലടക്കം ബാധിക്കുന്ന വിഷയമായിരുന്നു അത്. കേന്ദ്ര സര്‍ക്കാറിെൻറ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകും. തെറ്റായ സാമ്പത്തികനയങ്ങള്‍ക്കെതിരെ ഈ മാസം 15 വരെ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുകയാണ്. മഹാരാഷ്ട്രയില്‍ സ്വന്തം ആശയത്തില്‍നിന്നും ആദര്‍ശത്തില്‍നിന്നും വ്യതിചലിച്ച് ഒന്നും ചെയ്യാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. അധികാരത്തിനുവേണ്ടി ആരുടെയും പിന്നാലെ പോകില്ല. മഹാരാഷ്ട്രയിലെ പ്രതിസന്ധിക്കു കാരണം ബി.ജെ.പിയാണ്.
വയനാട്ടിൽ ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് സുപ്രീംകോടതിയിലാണുള്ളത്. കപിൽ സിബലിനെപ്പോലുള്ള പ്രഗല്ഭനായ അഭിഭാഷകന്‍ ഈ കേസില്‍ അനുകൂല തീരുമാനത്തിനായി വാദിക്കുന്നുണ്ട് -വേണുഗോപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.