വേണുഗോപാൽ അധികാരകേന്ദ്രമാകും; കേരളത്തിലും പ്രതിഫലിക്കും
text_fieldsതിരുവനന്തപുരം: കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് സംഘടന ചുമ തലകൂടി നൽകിയതിെൻറ പ്രതിഫലനം കേരളത്തിലും പ്രകടമാകും. സംസ്ഥാനത്തെ ഗ്രൂപ് സമ വാക്യങ്ങളിൽ മാറ്റം വരാൻ സാധ്യത ഏറെയാണ്. കോൺഗ്രസ് പ്രവർത്തകസമിതിയംഗം കൂടിയായ വേണുഗോപാലിന് ‘ചെറിയ പ്രായത്തിലാ’ണ് വലിയ ഉത്തരവാദിത്തം ലഭിച്ചിരിക്കുന്നത്.
എ,െഎ വിഭാഗങ്ങളിലെ അസംതൃപ്തരും മുമ്പ് വി.എം. സുധീരനുമായി അടുപ്പം കാട്ടിയിരുന്നവരും വേണുഗോപാലിന് പിന്നിൽ അണിനിരക്കാൻ സാധ്യത ഏറെയാണ്. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം കെ.പി.സി.സി, ഡി.സി.സി പുനഃസംഘടന വരാനിരിക്കെ അധികാരകേന്ദ്രമായി ഇദ്ദേഹം മാറും. ഗ്രൂപ് നേതാവല്ലാത്ത ഒരാൾ ഇത്രയും പ്രധാന സ്ഥാനത്ത് എത്തുന്നത് ആദ്യമാണ്.
പ്രവർത്തകസമിതി പുനഃസംഘടിപ്പിച്ചപ്പോഴാണ് എ.കെ. ആൻറണി, ഉമ്മൻ ചാണ്ടി എന്നിവർക്കൊപ്പം കെ.സിയും അംഗമായത്. ഇപ്പോൾ സംഘടന ചുമതല നൽകിയതോടെ, രാഹുൽ ഗാന്ധിയുടെ വിശ്വസ്തനാണെന്ന് ഉറപ്പിക്കപ്പെട്ടു.
1992ൽ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരെൻറ പിന്തുണയോടെ െഎ ഗ്രൂപ് നോമിനിയായി കെ.എസ്.യു പ്രസിഡൻറായി മത്സരിച്ച് ജയിച്ചതോടെയാണ് വേണുഗോപാൽ സംസ്ഥാന രാഷ്ട്രീയത്തിൽ എത്തുന്നത്. പിന്നീട് രമേശ് ചെന്നിത്തലക്കും ജി. കാർത്തികേയനുമൊപ്പം തിരുത്തൽവാദിയായി. കാസർകോട് ലോക്സഭ മണ്ഡലത്തിൽ പരാജയപ്പെെട്ടങ്കിലും പിന്നീട് ആലപ്പുഴയിൽനിന്ന് നിയമസഭയിൽ എത്തിയത് മുതൽ തട്ടകം ആലപ്പുഴയാണ്. ലോക്സഭയിൽ എത്തിയതും ആലപ്പുഴയിൽനിന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.