കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായി കെ.സി.വിജയന്‍ ചുമതലയേറ്റു
text_fieldsതിരുവനന്തപുരം: കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായി കെ.സി.വിജയന്‍ ചുമതലയേറ്റു. ഭരണകൂടങ്ങളുടെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പോരാട്ടം നയിക്കാന്‍ കെ.സി.വിജയന് കഴിയുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകരെ വഞ്ചിക്കുകയാണ്. തുടര്‍ച്ചായി അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നു. ഇതിന് അറുതിവരുത്തേണ്ടത് അനിവാര്യമാണ്. കര്‍ഷകരെ എന്നും ചേര്‍ത്ത് നിര്‍ത്തി സംരക്ഷിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹാരം കണ്ടെത്തുക എന്ന വലിയ ഉത്തരവാദിത്തമാണ് കെ.സി.വിജയനുള്ളതെന്നും അത് അദ്ദേഹം ഭംഗിയായി നിര്‍വഹിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കെ.സുധാകരന്‍ അഭിപ്രായപ്പെട്ടു.
കെ.പി.സി.സി ആസ്ഥാനത്ത് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ നടന്ന ചുമതലയേല്‍ക്കല്‍ ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, സംഘടനാ ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍, കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്‍റുമാര്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ എ.ഡി സാബൂസ്,ബാബൂജി ഈശോ, വത്സലകുമാര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.