വനിതാമതിൽ: വിമർശനവുമായി കെ.സി.ബി.സി
text_fieldsകൊച്ചി: സർക്കാർ പിന്തുണയോടെ നടത്തുന്ന വനിതാമതിലുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ആരോഗ്യകരമല്ലാത്ത ചേരിതിരി വുകൾ സൃഷ്ടിക്കുന്നത് ഒട്ടും അഭികാമ്യമല്ലെന്ന് കെ.സി.ബി.സി. പ്രളയത്തിെൻറ പശ്ചാത്തലത്തിൽ നവകേരള നിർമിതിയ െപ്പറ്റി ഗൗരവമായ ആലോചനകളും കൂട്ടായ പരിശ്രമങ്ങളും ഉണ്ടാകേണ്ട സമയത്ത് രാഷ്ട്രീയലക്ഷ്യം െവച്ചുള്ള വിഭാഗീയ നീക്കങ്ങൾ ഒഴിവാക്കേണ്ടതാണ്. കേരള നവോത്ഥാനത്തിെൻറ പിതൃത്വം ഏതെങ്കിലും സമുദായമോ സംഘടനകളോ അവകാശപ്പെടുന ്നത് ചരിത്രപരമായി ശരിയായിരിക്കുകയില്ല.
നവോത്ഥാനത്തിലേക്കും ആധുനിക കേരളസമൂഹത്തിെൻറ ആവിർഭാവത്തിലേക ്കും നയിച്ച സാംസ്കാരികവും സാമൂഹികവുമായ നിരവധി ഘടകങ്ങളുണ്ട്. അത്തരം ഘടകങ്ങളെ പ്രദാനം ചെയ്തതിൽ ഹിന്ദു-ക്രിസ് ത്യൻ-ഇസ്ലാം മതദർശനങ്ങളും മതപ്രചാരണ സംരംഭങ്ങളും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അവർ നടത്തിയ സാംസ്കാരികവും വ ിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങളോടും നവീന മൂല്യങ്ങളോടുമുള്ള പ്രതികരണവും അവയെ സ്വാംശീകരിക്കാനുള്ള പരിശ്ര മവുമാണ് കേരളത്തിെൻറ സാമൂഹിക നവോത്ഥാനത്തിന് കളമൊരുക്കിയത്.
നവോത്ഥാനത്തിെൻറ പ്രണേതാക്കളും പ് രചാരകരുമായി ചിലരെ വാഴിക്കുകയും നവോത്ഥാനമൂല്യങ്ങളുടെ അവകാശികളായി ചിലരെ ചിത്രീകരിക്കുകയും ചെയ്യുന്നത്, രാഷ്ട്രീയമായി ചില്ലറ ഗുണം ചെയ്തേക്കാമെങ്കിലും സമൂഹത്തിന് പൊതുവെ, അത് തെറ്റായ സന്ദേശം നൽകുമെന്നും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവുമായ ഫാ. വർഗീസ് വള്ളിക്കാട്ട് പ്രസ്താവനയിൽ പറഞ്ഞു.
വനിതാമതിലിൽ സഹകരിക്കില്ല –പിന്നാക്ക ന്യൂനപക്ഷ സംഘടനകൾ
കൊച്ചി: കേരളത്തിലെ ജാതി-സമുദായ സമവാക്യങ്ങളെയും സമാധാനാന്തരീക്ഷത്തെയും തകർക്കുന്നതിന് മുന്നിട്ടിറങ്ങിയിട്ടുള്ള വർഗീയ ഫാഷിസ്റ്റ് കക്ഷികൾക്ക് കരുത്തുപകരുന്നതാണ് സർക്കാറും എൽ.ഡി.എഫും നടത്തുന്ന വനിതാമതിലെന്ന് സംവരണ സമുദായ മുന്നണി നേതാക്കളുടെയും മെക്ക ഭാരവാഹികളുടെയും യോഗം വിലയിരുത്തി.
നവോത്ഥാന പ്രസ്ഥാനങ്ങളെയും നേതാക്കളെയും അവരുടെ ചരിത്രവും അറിയാത്തവരെയും തനി വർഗീയവിഷം ചീറ്റുന്നവരെയും അണിനിരത്തിയുള്ള മതിലിൽ അണിചേരുകയോ സഹകരിക്കുകയോ ചെയ്യേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. സംവരണ സമുദായ മുന്നണിയിൽ ഘടകക്ഷികളായിട്ടുള്ള അമ്പതിലധികം പിന്നാക്ക സമുദായങ്ങളും ന്യൂനപക്ഷവിഭാഗ സംഘടനകളും രാഷ്ട്രീയ ലക്ഷ്യംെവച്ചുള്ള വർഗീയ മതിലിനെതിരെ യഥാർഥ നവോത്ഥാനപ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.സാമൂഹിക പരിഷ്കർത്താക്കളെയും നവോത്ഥാന നായകരെയും മറന്നുള്ള സർക്കാർനീക്കം കേരളത്തെ ഭ്രാന്താലയമാക്കുന്നതിനുള്ള മുന്നൊരുക്കമാണ്. ഇടതുസർക്കാർ പിന്നാക്ക വിഭാഗങ്ങളുടെ സംവരണാവകാശം എല്ലാതലത്തിലും നിഷേധിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
എറണാകുളത്ത് മെക്ക ഹെഡ്ക്വാർട്ടേഴ്സിൽ ചേർന്ന യോഗം മുൻമന്ത്രി കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ധീവരസഭ ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ വി. ദിനകരൻ അധ്യക്ഷത വഹിച്ചു. മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രഫ. ഇ. അബ്ദുൽ റഷീദ്, വി.വി. കരുണാകരൻ, അഡ്വ. പയ്യന്നൂർ ഷാജി, വി.ആർ. ജോഷി, എം.ആർ. സുദേഷ്, സി.ബി. കുഞ്ഞുമുഹമ്മദ്, എം.എ. ലത്തീഫ്, പി.എം. തങ്കപ്പൻ, രഘു കല്ലറയ്ക്കൽ, എസ്. കുട്ടപ്പൻ ചെട്ടിയാർ, അറയൂർ കെ.പി. ചെല്ലപ്പൻ, ജഗതി രാജൻ, എ.എം. അബൂബക്കർ, ടി.കെ. സോമനാഥൻ, വി.എ. ബാലകൃഷ്ണൻ, എം.കെ. അംബേദ്കർ, പ്രദീപ് കുട്ടപ്പൻ, സന്തോഷ് തെക്കേടത്ത്, ആർ. രാമചന്ദ്രൻ, ജി. കേശവൻ റെഡ്ഡി, രഘു കല്ലറക്കൽ, എം.ആർ. വേണു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അഞ്ചുലക്ഷം വനിതകളെ അണിനിരത്തുമെന്ന് കെ.പി.എം.എസ്
കൊച്ചി: കേരളത്തെ ഭ്രാന്താലയമാക്കരുത്, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി നവോത്ഥാനമൂല്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന വനിതാമതിലിൽ അഞ്ചുലക്ഷം സ്ത്രീകളെ അണിനിരത്തുമെന്ന് കെ.പി.എം.എസ്. എറണാകുളം ടൗൺഹാളിൽ ചേർന്ന സംസ്ഥാന നേതൃസമ്മേളനത്തിലാണ് തീരുമാനം. പരിപാടിയുമായി ബന്ധപ്പെട്ട് അടിത്തട്ടിലെ സംയുക്ത പ്രവർത്തനങ്ങളിൽ അണിനിരക്കാനും വനിതാപങ്കാളിത്തം ഉറപ്പുവരുത്താനും ഇൗ മാസം 22ന് വിപുലമായ സംസ്ഥാനതല വനിത കൺവെൻഷൻ കോട്ടയം മാമ്മൻമാപ്പിള ഹാളിൽ േചരാനും നേതൃസമ്മേളനം തീരുമാനിച്ചു.
മതിൽ ജനങ്ങളെ വിഭജിക്കാൻ –ചെന്നിത്തല
തിരുവനന്തപുരം: സർക്കാർ സംഘടിപ്പിക്കുന്ന നവോത്ഥാന മതിൽ ജനങ്ങളെ വിഭജിക്കാനുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, വർഗീയ മതിൽ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് സെക്രേട്ടറിയറ്റിനുമുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരോധനാജ്ഞ പിൻവലിച്ച് ശബരിമലയിലെ സ്ഥിതി ശാന്തമാണെന്ന സന്ദേശം എത്തിച്ചില്ലെങ്കിൽ തീർഥാടകരുടെ എണ്ണം കുറയും. തീർഥാടനം ദുർബലപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
സർക്കാർ നടത്തുന്നത് വർഗീയ മതിലാണെന്ന് ആയിരംവട്ടം പറയും. ഹിന്ദുക്കളിലെ ഏതാനും വിഭാഗങ്ങളെ വിളിച്ചാണ് നവോത്ഥാന മതിലിന് രൂപം നൽകിയിരിക്കുന്നത്. ആത്മാഭിമാനമുള്ള കേരളീയർ പങ്കെടുക്കില്ല. വി.എസ്. അച്യുതാനന്ദനെ പോലും നവോത്ഥാന രാഷ്ട്രീയം ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയുടെ കാര്യത്തിൽ സർക്കാർ ദയനീയമായി പരാജയപ്പെെട്ടന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. അസാധ്യമെന്ന് കരുതിയ കാര്യങ്ങൾ പോലും യു.ഡി.എഫ് കാലത്ത് ശബരിമലയിൽ ചെയ്തിട്ടുണ്ട്. സോളമൻ അലക്സ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.