കെ.ജി. ജോർജിനും സന്തോഷ് ജോർജ് കുളങ്ങരക്കും കെ.സി.ബി.സി പുരസ്കാരം
text_fieldsകോട്ടയം: കെ.സി.ബി.സി മീഡിയ അവാർഡുകൾ പ്രഖ്യാപിച്ചു. സന്തോഷ് ജോർജ് കുളങ്ങര (മാധ്യമം), പ്രഫ. എസ്. ജോസഫ് (സാഹിത്യം), കമാന്‍ഡര്‍ അഭിലാഷ് ടോമി (യുവപ്രതിഭ), ഡോ. പയസ് മലേക്കണ്ടത്തില്‍ (ദാര്‍ശനികം) എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍. പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഗുരുപൂജ പുരസ്‌കാരങ്ങള്‍ കെ.ജി. ജോർജ്, സി. ഡോ. വീനിത സി.എസ്.എസ്.ടി, ആന്‍റണി പൂത്തൂര്‍ ചാത്യാത്ത്, ടോമി ഈപ്പന്‍ എന്നിവർക്ക് സമര്‍പ്പിക്കും.
ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ പേരിലുള്ള ദാര്‍ശനിക വൈജ്ഞാനിക അവാര്‍ഡ് ഡല്‍ഹി ജെ.എന്‍.യുവിലെ ചരിത്രവിഭാഗം പ്രഫസര്‍ ഡോ. പയസ് മലേക്കണ്ടത്തിലിന് നല്‍കും. കെ.സി.ബി.സി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
മാധ്യമ പ്രവര്‍ത്തകനും സഫാരി ടിവിയുടെ സ്ഥാപകനുമാണ് മാധ്യമ അവാര്‍ഡിന് അര്‍ഹനായ സന്തോഷ് ജോർജ്കുളങ്ങര. സാഹിത്യ അവാര്‍ഡിന് അര്‍ഹനായ കവി പ്രഫ. എസ്. ജോസഫ് എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനാണ്. ജീവിതത്തിന്‍റെ ഭിന്നമേഖലകളില്‍ പ്രചോദനാത്മകമായ സംഭാവനകള്‍ നല്‍കിയ കമാന്‍ഡര്‍ അഭിലാഷ് ടോമിയാണ് യുവപ്രതിഭ അവാര്‍ഡിന് അര്‍ഹനായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.