സമരപ്പന്തൽ സന്ദർശിച്ച വൈദികർക്കെതിരെ കെ.സി.ബി.സി വക്താവിെൻറ പോസ്റ്റ്
text_fieldsകോട്ടയം: ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്ക് നീതിയാവശ്യപ്പെട്ട് നടക്കുന്ന സമരത്തെച്ചൊല്ലിയുള്ള ഭിന്നതകൾക്കിടെ, വിവാദമായി കെ.സി.ബി.സി വക്താവിെൻറ ഫേസ്ബുക്ക് പോസ്റ്റ്. ‘എറണാകുളത്തെ കൊതുകുകൾ-2’ എന്ന തലക്കെട്ടിൽ കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും വക്താവുമായ ഫാ. വർഗീസ് വള്ളിക്കാട്ടാണ് പോസ്റ്റിട്ടിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ രംഗത്തെത്തിയ വൈദികർ ശനിയാഴ്ച െകാച്ചിയിലെ സമരപ്പന്തൽ സന്ദർശിച്ചിരുന്നു. ഫാ. പോൾ തേലക്കാട്ടിെൻറ നേതൃത്വത്തിൽ അതിരൂപതയിലെ ഒമ്പത് വൈദികരാണ് പന്തലിലെത്തിയത്. ഇതിനു പിന്നാലെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇത് കന്യാസ്ത്രീകളെ സന്ദർശിച്ച വൈദികർക്കെതിരെയാണെന്നാണ് ആക്ഷേപം. വള്ളിക്കാട്ട ്അച്ചൻ ചില പ്രേതങ്ങളുെട തടവിലാണെന്നും അതാണ് കുറിപ്പെന്നും സമരപ്പന്തലിലെത്തിയ വൈദികരിലൊരാൾ ‘മാധ്യമ’ത്തോട് പറഞ്ഞു. ചിലരുെട തെറ്റായ സ്വാധീനത്തിൽപെട്ടതാണോയെന്ന് സംശയിക്കണമെന്നും അേദ്ദഹം പറഞ്ഞു
‘സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ മാരകമായ കൂത്താടികളും െകാതുകുകളും ഒഴുകിപ്പോയി. എന്നാൽ, എറണാകുളം പ്രളയഭീതിയിൽ അമർന്നെങ്കിലും കുളം നിറയുകയോ കവിഞ്ഞൊഴുകുകയോ ചെയ്തില്ല. കൊതുകുകൾ സുരക്ഷിതരായി, കർമനിരതരായി വിരാജിക്കുന്നു’ എന്നാണ് പോസ്റ്റ് തുടങ്ങുന്നത്.
‘എറണാകുളത്തെ കൊതുകുകൾ’ പരത്തുന്ന രോഗങ്ങളുടെ മാരക സ്വഭാവവും പ്രഹരശേഷിയും അനുഭവിച്ചവർ പിന്നീട് ആരോഗ്യം വീണ്ടെടുക്കുകയോ പൂർവസ്ഥിതി പ്രാപിക്കുകയോ ചെയ്തിട്ടില്ല. ഫലപ്രദമായ പ്രതിരോധ മരുന്ന് കെണ്ടത്താൻ കഴിഞ്ഞിട്ടില്ല. പതിറ്റാണ്ടുകളായി കുളത്തിെൻറ അടിത്തട്ടുകളിൽ ‘പാണ്ഡവപുരത്തെ ജാരന്മാരെപ്പോലെ’ പുളച്ചുനടക്കുന്ന കൂത്താടികൾ വർഷം ചെല്ലുന്തോറും കൂടുതൽ പ്രതിരോധശേഷി ആർജിച്ചുവരുകയാണ്.
ഒരിക്കലെങ്കിലും കുത്തേറ്റവർ രക്ഷപ്പെട്ട ചരിത്രമില്ലാത്തതിനാലും ഫലപ്രദമായ യാതൊരു പ്രതിരോധമരുന്നും ഇവക്കെതിരെ കണ്ടെത്താൻ കഴിയാത്തതിനാലും കൊതുകുനിവാരണ പ്രവർത്തകർ മിക്കവാറും ഇൗ മാരകജീവികളോട് പൊരുത്തെപ്പട്ടുപോകാനുള്ള ശ്രമത്തിലാണ്. എറണാകുളത്തെ കൊതുകുകൾ അങ്ങനെ ചരിത്രത്തിൽ പകരക്കാരില്ലാതെ നായകന്മാരായി വിരാജിക്കുന്നു... ഇൗശ്വരോ രക്ഷതു! എന്നുപറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
എന്നാൽ, മറ്റ് ആരെെയങ്കിലും ഉദ്ദേശിച്ചുള്ളതല്ല കുറിപ്പെന്ന് ഫാ. വർഗീസ് വള്ളിക്കാട്ട് ‘മാധ്യമ’ത്തോട് പറഞ്ഞു. അങ്ങനെ ആർെക്കങ്കിലും തോന്നിയോ എന്ന് അറിയില്ല. പ്രളയശേഷമുള്ള കൊതുകുശല്യത്തെക്കുറിച്ചാണ് എഴുതിയത്. കഴിഞ്ഞദിവസം ഇതുമായി ബന്ധെപ്പട്ട് യോഗം നടന്നിരുന്നു. ഇതിനെ തുടർന്നാണ് പോസ്റ്റെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.