മദ്യനയം: സർക്കാറിനെതിരെ കെ.സി.ബി.സി; ചെങ്ങന്നൂരിൽ കാണാമെന്ന് മുന്നറിയിപ്പ്
text_fieldsകോഴിക്കോട്: സംസ്ഥാന സർക്കാറിെൻറ പുതിയ മദ്യനയം മറ്റൊരു ഒാഖി ദുരന്തമാണെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ചെയർമാൻ കൂടിയായ താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിൽ. സ്വകാര്യ വാർത്ത ചാനലിനോടാണ് അദ്ദേഹം സർക്കാറിനെതിരെ തുറന്നടിച്ചത്.
കൊടുംവഞ്ചനയാണ് ഇൗ നയം. തെരഞ്ഞെടുപ്പ് പ്രകടന പത്രികയോടെങ്കിലും സര്‍ക്കാര്‍ ആത്മാർഥത കാണിക്കണം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മദ്യനയത്തിനെതിരായ വികാരം പ്രതിഫലിക്കുമെന്ന് ഇഞ്ചനാനിയില്‍ മുന്നറിയിപ്പ് നൽകി. ‘‘ചെങ്ങന്നൂരിൽ സർക്കാറിനെതിരെ പ്രചാരണത്തിനിറങ്ങും. മദ്യനയത്തിനെതിരായ ഹിതപരിേശാധനയായി ഉപതെരഞ്ഞെടുപ്പ് മാറും. അവിടത്തെ ജനങ്ങളെ ബോധ്യപ്പെടുത്താൻ മദ്യവിരുദ്ധ പ്രസ്ഥാനം ശക്തമായി മുന്നിലുണ്ടാകും’’ -ബിഷപ് പറഞ്ഞു. മദ്യനയത്തിനും സർക്കാറിനും എതിരെ വോട്ടുചെയ്യാൻ ആഹ്വാനം െചയ്യും. ഏപ്രില്‍ രണ്ടിന് സംസ്ഥാന വ്യാപകമായി മദ്യവിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമ താരങ്ങളെ ഉള്‍പ്പെടെ അണിനിരത്തി നല്‍കിയ വാഗ്ദാനങ്ങളുടെ ലംഘനമാണ് നടപ്പാക്കുന്നത്. മദ്യവര്‍ജനം എന്ന പൊള്ളയായ വാഗ്ദാനം നല്‍കി വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മദ്യം പോലുള്ള സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടുന്ന സാമൂഹിക പ്രവര്‍ത്തകരുടെ വീര്യം തകര്‍ക്കുന്ന സർക്കാർ ജനങ്ങളെ കൊഞ്ഞനംകുത്തുകയാണ്. മുറുക്കാൻ കടപോലെ മദ്യശാലകൾ തുറന്ന് ഏതു വിധേനയും പണമുണ്ടാക്കാനാണ് ശ്രമം. പാവപ്പെട്ട തൊഴിലാളികളെയാണ് സർക്കാർ മദ്യം കുടിപ്പിച്ച് കൊല്ലുന്നത് -ഇഞ്ചനാനിയിൽ പറഞ്ഞു.
ചെങ്ങന്നൂരിൽ മദ്യനയം മുഖ്യ പ്രചാരണവിഷയമാക്കും -കെ.സി.ബി.സി
േകാട്ടയം: സർക്കാറിെൻറ പുതിയ മദ്യനയം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണവിഷമാക്കുമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. മനുഷ്യജീവന് വിലകൽപിക്കുന്ന മുഴുവൻ സമുദായങ്ങളെയും സാമൂഹിക സംഘടനകളെയും പ്രചാരണ-പ്രതികരണ പരിപാടികളിൽ പങ്കാളികളാക്കും. മണ്ഡലത്തിലുടനീളം പ്രചാരണജാഥകളും കവല യോഗങ്ങളും കൺവെൻഷനുകളും ഭവനസന്ദർശനങ്ങളും നടത്തും. സ്ഥാനാർഥി ഇല്ലാത്ത തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളായിരിക്കും നടത്തുക.
സുപ്രീംകോടതി വിധിയുടെ മറവിൽ സംസ്ഥാനത്താകെ മദ്യപ്രളയം സൃഷ്ടിക്കാനുള്ള ഇടതു സർക്കാറിെൻറ ജനവിരുദ്ധ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭസമരപരിപാടികൾ സംഘടിപ്പിക്കും. 21ന് രാവിലെ 11ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തിൽ പുതിയ നയം കത്തിക്കും. ഏപ്രിൽ രണ്ടിന് രാവിലെ 10മുതൽ വൈകീട്ട് നാലുവരെ സാമുദായികനേതാക്കളും ബിഷപ്പുമാരും വി.എം. സുധീരനും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ഏകദിനസമ്മേളനം നടക്കും.
കെ.സി.ബി.സി മദ്യവിരുദ്ധ കമീഷൻ ചെയർമാൻ ബിഷപ് റമജിയൂസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു. ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ് ഡോ. ക്രിസ്തുദാസ് ആർ., ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, അഡ്വ. ചാർലി പോൾ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.