സംസ്ഥാനത്ത് ബാറുകൾ തുറക്കുന്നത് തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാനെന്ന് കെ.സി.ബി.സി
text_fieldsകോഴിക്കോട്: ബാറുകൾ തുറക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കം തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാൻ എന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. ആരാധനാലയങ്ങളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ഇല്ലാത്ത കൂറ് സർക്കാർ ബാറുകളോട് കാണിക്കുന്നുവെന്നാണ് സംഘടനയുടെ പരാതി.
തീരുമാനം എരിതീയിൽ എണ്ണ ഒഴിക്കുന്നതിന് സമാനമാണ്. സർക്കാർ തന്നെയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. എക്‌സൈസ് കമ്മീഷണറുടെ ബാറുകൾ തുറക്കാനുള്ള അപേക്ഷ മുഖ്യമന്ത്രി തള്ളണമെന്നും മദ്യവിരുദ്ധസമിതി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. വ്യാജമദ്യം, കഞ്ചാവ്, മയക്കുമരുന്ന് എല്ലാം സംസ്ഥാനത്ത് വ്യാപകമായിരിക്കുകയാണ്. ഇതിനെതിരെ പ്രവർത്തിക്കേണ്ട അധികൃതർ വേണ്ടത്ര സജ്ജമല്ലെന്നും സംഘടന കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ബാറുകൾ തുറക്കുന്ന കാര്യത്തിൽ നിർണായക യോഗം നാളെയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. എൽ.ഡി.എഫും പാർട്ടി നേതൃത്വവും ബാറുകൾ തുറക്കുന്ന കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.