കന്യാസ്ത്രീകളെ തള്ളി കെ.സി.ബി.സി; ബിഷപ്പിന്റെ അറസ്റ്റ് വേദനാജനകം
text_fieldsകോട്ടയം: വഴിവക്കിൽ സമരം ചെയ്ത് സഭയെ അവഹേളിച്ച കന്യാസ്ത്രീകളുടെയും വൈദികരുടെയും നടപടി തെറ്റെന്ന് കേരള കാത്തലിക് ബിഷപ് കോൺഫറൻസ് (കെ.സി.ബി.സി). തുടരന്വേഷണവും വിചാരണയും നിഷ്പക്ഷമാകണമെന്നും കോടതിയിൽ സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുന്നതായും ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ തള്ളിപ്പറഞ്ഞ് പുറത്തിറക്കിയ വാര്ത്താകുറിപ്പിൽ പറയുന്നു.
കന്യാസ്ത്രീയുടെ പരാതിയിൽ ബിഷപ്പിനെതിരെ കേസെടുത്തത് വേദനാജനകമാണ്. കുറ്റാരോപിതന് നിരപരാധിത്വം തെളിയിക്കാൻ അവസരം കിട്ടേട്ട. എന്നാൽ, കുറ്റം തെളിയിക്കപ്പെട്ടാൽ നിയമം അനുശാസിക്കുന്ന ശിക്ഷകിട്ടണം. അതേസമയം ഇതിെൻറ മറവിൽ സഭയെ അവഹേളിക്കാൻ ശ്രമം തുടരുകയാണ്. ചില മാധ്യമപ്രവർത്തകരും നിക്ഷിപ്ത താൽപര്യക്കാരും ഇക്കൂട്ടത്തിലുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീക്ക് നീതി ലഭിച്ചില്ല എന്ന ആരോപണം ശരിയല്ല. പരാതി കിട്ടിയപ്പോൾ തന്നെ സഭ നടപടിയെടുത്തിട്ടുണ്ട്. ഇപ്പോഴത്തെ നടപടി സന്യാസ നിയമങ്ങൾക്കും സഭ നിയമങ്ങൾക്കും വിരുദ്ധമാണെന്നും വാർത്തക്കുറിപ്പിലുണ്ട്.
കന്യാസ്ത്രീകളും വൈദികരും തെരുവിലിറങ്ങി നടത്തിയ സമരത്തെ ഗൗരവമായി കാണാനാണ് സഭാനേതൃത്വത്തിെൻറ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനുള്ള ചർച്ച വിവിധതലങ്ങളിൽ നടക്കുകയാണ്.സഭാ വിരുദ്ധ പ്രവർത്തനം നടത്തിയവർക്ക് സഭയിൽ സ്ഥാനമുണ്ടാകില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സഭനേതൃത്വത്തിലെ ഉന്നതർ ഇതുസംബന്ധിച്ച ആശയവിനിമയത്തിലാണ്. തിരക്കിട്ട് യോഗംചേർന്ന് നടപടി വേണ്ടെന്നും തീരുമാനമുണ്ട്.സഭക്കും മേലധ്യക്ഷർക്കും എതിരായ സമരം ഇൗരീതിയിൽ മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്നും ഇപ്പോഴത്തെ സമരം അവസാനത്തേതായിരിക്കുമെന്നും സഭനേതൃത്വം വ്യക്തമാക്കിയതായാണ് വിവരം.
ജീവന് ഭീഷണിയെന്ന് കന്യാസ്ത്രീയുടെ കുടുംബം
കൊച്ചി: പീഡനക്കേസിൽ ഫ്രാേങ്കാ മുളയ്ക്കൽ ജയിലിലായതിനു പിന്നാലെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നുകാണിച്ച് ഇരയായ കന്യാസ്ത്രീയുടെ കുടുംബം പൊലീസിൽ പരാതി നൽകി. വിഷയം മാധ്യമശ്രദ്ധയിൽ കൊണ്ടുവന്ന സഹോദരനെതിെര നിരവധി വ്യാജ പരാതികൾ പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നുണ്ടെന്ന് കന്യാസ്ത്രീയുടെ സഹോദരി കാലടി സർക്കിൾ ഇൻസ്പെക്ടറിന് നൽകിയ പരാതിയിൽ പറയുന്നു.
ഫ്രാേങ്കായുടെ അടുത്ത അനുചരന്മാരിലൊരാൾ ‘പിതാവിനെ അറസ്റ്റ് ചെയ്താൽ നിങ്ങളുടെ മകനെയും സഹോദരനെയും അപായപ്പെടുത്തും’ എന്ന് ഭീഷണി മുഴക്കിയിരുന്നു. നിരാഹാരമിരുന്ന തെൻറ ചിത്രം ബിഷപ്പിെൻറ അനുചരർ പകർത്തിയിരുന്നു. ഇൗ സാഹചര്യം കണക്കിലെടുത്ത് ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.