രാജക്കെതിരായ പ്രസ്താവന: കാനത്തിനെതിരെ ഇസ്മായിൽ
text_fieldsതിരുവനന്തപുരം: സി.പി.െഎ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജക്കെതിരായ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ പ്രസ്താവനക്കെതിരെ മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിൽ ദേശീയ നേതൃത്വത്തിന് കത്ത് നൽകിയതായി സൂചന. ഇത് സ്ഥിരീകരിക്കാൻ കെ.ഇ. ഇസ്മായിൽ തയാറായില്ല. പ്രതികരിക്കാനില്ലെന്നായിരുന്നു ഇസ്മായിലിെൻറ പ്രതികരണം.
കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന നിർവാഹക സമിതിയിലും സംസ്ഥാന കൗൺസിലിലും ദേശീയ ജനറൽ സെക്രട്ടറി ഡി. രാജക്കും ആനി രാജക്കുമെതിരെ രൂക്ഷ വിമർശനമാണുയർന്നത്. ശേഷം നടന്ന വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡി. രാജയെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരസ്യമായി തള്ളിപ്പറയുകയും ചെയ്തിരുന്നു. ഇതാണ് പാർട്ടിക്കുള്ളിൽ പുതിയ പ്രശ്നമായി ഉയർന്നത്. പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ, കാനം-ഇസ്മായിൽ പക്ഷങ്ങൾ തമ്മിലുള്ള പോരിനുകൂടി പ്രശ്നം വഴിതുറന്നിരിക്കുകയാണ്.
സംസ്ഥാനത്തെ പൊലീസ് സേനക്കെതിരായ ആനി രാജയുടെ പ്രസ്താവനയാണ് സംഭവങ്ങളുടെ തുടക്കം. പ്രസ്താവന തെറ്റാണെന്ന് ദേശീയ എക്സിക്യൂട്ടിവ് വിലയിരുത്തിയിരുന്നു. എന്നിട്ടും ആനി രാജയെ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ ഡി. രാജ ന്യായീകരിച്ചതിൽ സംസ്ഥാന എക്സിക്യൂട്ടിവിൽ വിമർശനം ഉയർന്നു.
സംസ്ഥാന പൊലീസിൽ ആർ.എസ്.എസ് ഗ്യാങ്ങുണ്ടെന്ന ആനി രാജയുടെ പരസ്യ വിമര്‍ശനത്തെയാണ് ഡി. രാജ ന്യായീകരിച്ചത്. യു.പിയിലായാലും കേരളത്തിലായാലും പൊലീസിെൻറ വീഴ്ചകൾ വിമര്‍ശിക്കപ്പെടുമെന്നും ഡി. രാജ പറഞ്ഞിരുന്നു. ഇത് കാനം രാജേന്ദ്രൻ പരസ്യമായി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.