ലേക് പാലസ് റിസോർട്ടിലേക്കുള്ള റോഡിന് എം.പി ഫണ്ട് അനുവദിച്ചത് പാർട്ടി പറഞ്ഞിട്ടാണെന്ന് കെ.ഇ. ഇസ്മായിൽ
text_fieldsആലപ്പുഴ: തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിലേക്കുള്ള റോഡ് നിർമാണത്തിന് എം.പി ഫണ്ട് അനുവദിച്ചത് പാർട്ടി ശിപാർശ ചെയ്തിട്ടാണെന്ന് മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിൽ. സി.പി.െഎ ലോക്കൽ, മണ്ഡലം, ജില്ല സെക്രട്ടറിമാരുടെ ശിപാർശ കത്തോടുകൂടിയുള്ള അപേക്ഷ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പുരുഷോത്തമനാണ് തനിക്ക് നൽകിയതെന്നും അതിനാണ് ഫണ്ട് അനുവദിച്ചെതന്നും ഫേസ്ബുക് പോസ്റ്റിൽ ഇസ്മായിൽ വ്യക്തമാക്കി. ചാണ്ടിയുടെ റിസോർട്ടിൽ ഇതുവരെ പോയിട്ടിെല്ലന്നും അദ്ദേഹം പറയുന്നു. തോമസ് ചാണ്ടിക്കെതിരെ ശക്തമായി രംഗത്തുള്ള സി.പി.െഎയെ പ്രതിേരാധത്തിലാക്കുന്നതാണ് ഇസ്മായിലിെൻറ തുറന്നുപറച്ചിൽ.
കോൺഗ്രസിലെ പ്രഫ. പി.ജെ. കുര്യനും റോഡ് നിർമാണത്തിനായി ഫണ്ട് നൽകിയിരുന്നു. മുൻ ഡി.സി.സി പ്രസിഡൻറ് എ.എ. ഷുക്കൂർ ഇതിനായി നൽകിയ ശിപാർശ കത്ത് വെളിച്ചത്തുവന്നിരുന്നു. ഇക്കാര്യത്തിൽ തനിക്ക് ജാഗ്രത കുറവ് സംഭവിച്ചതായി സമ്മതിച്ച ഷുക്കൂറും പ്രാദേശിക സി.പി.െഎ നേതാക്കളുടെ ചുമലിൽ ചാരി കൈകഴുകുകയായിരുന്നു. തോമസ് ചാണ്ടി വിഷയത്തിൽ പ്രതിരോധത്തിലായ സി.പി.എം സി.പി.െഎക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ എതിർ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്. ഇസ്മായിലിെൻറ വിശദീകരണം ഇൗ കേന്ദ്രങ്ങൾ ഉപയോഗിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.