ഇസ്മയിലിന്റെ പരാതി ചർച്ച ചെയ്യുമെന്ന് എസ്. സുധാകർ റെഡ്ഢി
text_fieldsമലപ്പുറം: പ്രവർത്തന റിപ്പോർട്ടിലെ പരാമർശങ്ങൾ സംബന്ധിച്ച കെ.ഇ. ഇസ്മയിലിന്റെ പരാതി പരിശോധിക്കുമെന്ന് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഢി. പ്രശ്നങ്ങളുണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്യും. എല്ലാ കാര്യങ്ങളും പുറത്ത് പറയാനാവില്ലെന്നും സുധാകർ റെഡ്ഢി മാധ്യമങ്ങളോട് പറഞ്ഞു.
സി.പി.െഎ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയിലിനെതിരെ കടുത്ത പരാമർശമുള്ളത്. പാർട്ടി തീരുമാനത്തെ തള്ളിപ്പറഞ്ഞെന്നും പാർട്ടിയെ അറിയിക്കാതെ വിദേശയാത്ര നടത്തിയെന്നും യു.എ.ഇയിലെ പാർട്ടിഘടകങ്ങളെ അറിയിക്കാതെ ഫണ്ട് പിരിവ് നടത്തിയെന്നും ഉൾപ്പെടെ ഇസ്മയിലിന്റെ നടപടികളെ രൂക്ഷമായ ഭാഷയിലാണ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നത്.
യു.എ.ഇയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളായാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ആഡംബര ഹോട്ടലുകളിൽ താമസിച്ചെന്നും വിമർശിച്ചയാളെ കഴിഞ്ഞ സമ്മേളനത്തിലെ പൊതുചർച്ചയിൽ പെങ്കടുക്കാൻ അനുവദിച്ചില്ലെന്നും യു.എ.ഇയിലെ പാർട്ടി ബ്രാഞ്ചുകളുടെ കോഒാഡിനേഷൻ കമ്മിറ്റി കൺവീനർ പി.എം. പ്രകാശൻ കേന്ദ്ര കൺട്രോൾ കമീഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ശരിവെക്കുന്ന നിലയിലാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.