റിപ്പോർട്ടിെല വിമർശനം: തന്നെ വേട്ടയാടുന്നുവെന്ന് ഇസ്മായിലിെൻറ പരാതി
text_fieldsമലപ്പുറം: സി.പി.െഎ സംസ്ഥാന സമ്മേളനത്തിലെ വിമർശനങ്ങൾക്കെതിെര പരാതിയുമായി ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയിൽ. പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്തി വേട്ടയാടാൻ ശ്രമിക്കുന്നുെവന്ന് ചൂണ്ടിക്കാട്ടി ഇസ്മായിൽ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. കൺട്രോൾ കമീഷന് ലഭിച്ച പരാതി അതേപടി പ്രവർത്തന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത് അനുചിതമാണ്. വിമർശനങ്ങൾ തുടർന്നാൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും പരാതിയിൽ പറയുന്നു.
പാർട്ടി തീരുമാനത്തെ തള്ളിപ്പറഞ്ഞെന്നും പാർട്ടിയെ അറിയിക്കാതെ വിദേശയാത്ര നടത്തിയെന്നും യു.എ.ഇയിലെ പാർട്ടിഘടകങ്ങളെ അറിയിക്കാതെ ഫണ്ട് പിരിവ് നടത്തിയെന്നും ഉൾപ്പെടെ ഇസ്മയിലിെൻറ നടപടികളെ രൂക്ഷമായ ഭാഷയിലാണ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നത്. യു.എ.ഇയിൽനിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളായാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ആഡംബര ഹോട്ടലുകളിൽ താമസിച്ചെന്നും വിമർശിച്ചയാളെ കഴിഞ്ഞ സമ്മേളനത്തിലെ പൊതുചർച്ചയിൽ പെങ്കടുക്കാൻ അനുവദിച്ചില്ലെന്നും യു.എ.ഇയിലെ പാർട്ടി ബ്രാഞ്ചുകളുടെ കോഒാഡിനേഷൻ കമ്മിറ്റി കൺവീനർ പി.എം. പ്രകാശൻ കേന്ദ്ര കൺട്രോൾ കമീഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ശരിവെക്കുന്ന നിലയിലാണ് റിപ്പോർട്ട്.
വിദേശയാത്രയുടെ വസ്തുതകൾ അറിയാൻ കൺട്രോൾ കമീഷൻ സംസ്ഥാന സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും വിവരങ്ങളൊന്നും നൽകിയില്ല. 2013ൽ ചേർന്ന യോഗമാണ് വിദേശത്ത് ബ്രാഞ്ചുകൾ രൂപവത്കരിക്കാൻ തീരുമാനിച്ചത്. അതിനായി കോഒാഡിനേഷൻ കമ്മിറ്റിയും രൂപവത്കരിച്ചു. എന്നാൽ, വിദേശയാത്ര നടത്തിയ ഇസ്മയിൽ കോഒാഡിനേഷൻ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടാതെ ബ്രാഞ്ച് സമ്മേളനങ്ങൾ വിളിക്കുകയും കമ്മിറ്റിയെ തള്ളിപ്പറയുകയും ബ്രാഞ്ചുകൾ സ്വതന്ത്രമായി പ്രവർത്തിച്ചാൽ മതിയെന്ന് നിർദേശിക്കുകയും ചെയ്തു.
കോട്ടയം സംസ്ഥാന സമ്മേളനത്തിലേക്കും 22ാം പാർട്ടി കോൺഗ്രസിലേക്കും വിദേശരാജ്യത്ത് നിന്നുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തതും സംഘടനാവിരുദ്ധമായാണ്. യു.എ.ഇയിൽ ആഡംബരജീവിതം നയിച്ചു. ആരുടെ ചെലവിലായാലും ഇത്തരം ആഡംബരജീവിതം കമ്യൂണിസ്റ്റ് നേതാക്കൾക്ക് പാടില്ലെന്നും റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.