Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൺട്രോൾ കമീഷൻ...

കൺട്രോൾ കമീഷൻ റിപ്പോർട്ട്​ തള്ളിയ പ്രതിനിധികൾക്ക്​ നന്ദി-ഇസ്​മായിൽ

text_fields
bookmark_border
കൺട്രോൾ കമീഷൻ റിപ്പോർട്ട്​ തള്ളിയ പ്രതിനിധികൾക്ക്​ നന്ദി-ഇസ്​മായിൽ
cancel

മലപ്പുറം: കൺട്രോൾ കമീഷൻ റിപ്പോർട്ട്​ ഹൃദയത്തിൽ സ്വീകരിക്കാതിരുന്നതിന്​ സി.പി.​െഎ പ്രവർത്തകർക്ക്​ നന്ദിയെന്ന് മുതിർന്ന നേതാവ്​​ കെ.ഇ ഇസ്​മായിൽ. ആർക്കും പാർട്ടിയെ തകർക്കാനാവില്ല. പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവർ നാളെ തിരിച്ചറിയപ്പെടുമെന്നും ഇസ്​മായിൽ പറഞ്ഞു. മലപ്പുറത്ത്​ നടക്കുന്ന സി.പി.​െഎ സംസ്ഥാന സമ്മേളനത്തോട്​ അനുബന്ധിച്ച്​ നടന്ന അഭിവാദ്യ പ്രസംഗത്തിലാണ്​ ഇസ്​മായിലി​​​െൻറ രൂക്ഷമായ വിമർശനം.

 സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്ര​​​െൻറയും കെ.ഇ ഇസ്​മായിലി​​​െൻറയും ചില വിശ്വസ്​തരെ സി.പി.​െഎ സംസ്ഥാന കൗൺസിലിൽ നിന്ന്​ ഒഴിവാക്കിയിരുന്നു. ഇസ്​മായിലിനെതിരെ രൂക്ഷ വിമർശനം ഉൾക്കൊള്ളുന്ന കൺട്രോൾ കമീഷൻ റിപ്പോർട്ട്​ തയാറാക്കിയവരെയും തൽസ്ഥാനത്ത്​ നിന്ന്​ മാറ്റിയിരുന്നു.

പാർട്ടിയിൽ ഏകാധിപത്യ പ്രവണതകളാണ്​ നില നിൽക്കുന്നതെന്നും കുടുതൽ പ്രാതിനിധ്യം വേണമെന്നും ആവശ്യപ്പെട്ട്​ ഇസ്​മായിൽ കേന്ദ്ര ​േ​നതൃത്വത്തെ സമീപിച്ചിട്ടുണ്ടെന്നാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikerala newsstate conferencemalayalam newsK.E ismayil
News Summary - K.E ismayil statement on CPI state conference-Kerala news
Next Story