കീം പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് പിന്നാലെ രക്ഷിതാവിനും കോവിഡ്
text_fieldsതിരുവനന്തപുരം: കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രക്ഷിതാവിനും രോഗം. തിരുവനന്തപുരം വഴുതക്കാട്ടെ പരീക്ഷാ കേന്ദ്രത്തിലെത്തിയ മണക്കാട് സ്വദേശിയായ രക്ഷിതാവിനാണ് രോഗം സ്ഥിരീകരിച്ചത്.
തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും, കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇവരുടെ പട്ടിക പ്രവേശന പരീക്ഷ കമ്മിഷണർ ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. കരകുളം സ്വദേശിക്ക് കോവിഡ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ഒറ്റക്കിരുത്തിയാണ് പരീക്ഷ എഴുതിച്ചത്. പൊഴിയൂർ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയവർ നിരീക്ഷണത്തിൽ പോകാൻ നിർദേശമുണ്ട്. പരീക്ഷ കേന്ദ്രത്തിൽ ഉണ്ടായിരുന്ന വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ആശങ്കയിലാണ്.
നേരത്തെ ട്രിപ്പ്ൾ ലോക്ഡൗണിനിടെ ജില്ലയിൽ പ്രവേശന പരീക്ഷ നടത്തിയത് വൻ വിവാദമായിരുന്നു. പട്ടത്തെ പരീക്ഷ സെന്‍ററിൽ ഉൾപ്പെടെ സാമൂഹിക അകലം പാലിക്കാതെ കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ചാണ് വിദ്യാർഥികളും മാതാപിതാക്കളും കൂട്ടംകൂടിയത്. വിദ്യാർഥികളും രക്ഷിതാക്കളും സാമൂഹിക അകലം പാലിക്കാതെ കൂടി നിൽക്കുന്ന ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.