കോവിഡ് കാലമല്ലെ, കുട്ടികളെ ചേർത്ത് നിർത്തൂ
text_fieldsകോവിഡ് മഹാമാരിയുടെ പ്രതിസന്ധിഘട്ടങ്ങളിലും കുട്ടികള്‍ക്ക് അടിയന്തര സേവനം നല്കാൻ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചൈൽഡ് ലൈൻ ഹെൽപ് ഡെസ്ക്. കുട്ടികളുടെ മാനസിക സമ്മർദം ലഘൂകരിക്കാൻ ഹെല്പ് ഡെസ്ക്കിലേക്ക് വിളിക്കാം.ഫോൺ: 9947981098.
ചില നിർദേശങ്ങൾ ചുവടെ:
•കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് വിജ്ഞാന വിനോദങ്ങളില്‍ ഏര്‍പ്പെടുക
•കുട്ടികളുടെ സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കാനുള്ള അവസരവും സൗകര്യങ്ങളും വീട്ടില്‍ ഒരുക്കുക
•കുട്ടികളെ വീട്ടിലിരുന്ന് വ്യായാമം ചെയ്യിക്കുന്നത് വഴി അവരുടെ ശാരീരിക -മാനസികരോഗ്യം വര്‍ധിപ്പിക്കാവുന്നതാണ്
•വീട്ടിലെ ചെറിയ ചര്‍ച്ചകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിലൂടെ അവരുടെ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുവെന്ന തോന്നലുണ്ടാക്കുക
•കുട്ടികളുടെ പ്രശ്നങ്ങളും വിഷമങ്ങളും തുറന്ന് പറയാനുള്ള ഇടമായി വീടിനെ മാറ്റുക. (അവരുടെ തുറന്നുപറച്ചിലുകളെ രക്ഷിതാക്കള്‍ പ്രോത്സാഹിപ്പിക്കുക)
•ആണ്-പെണ് വ്യത്യാസമില്ലാതെ വീട്ടിലെ സാധ്യമായ ജോലികളില്‍ കുട്ടികളെയും പങ്കെടുപ്പിക്കുക
•കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രയാസമുണ്ടാവുമ്പോഴും അവരോട് ഉള്ളുതുറന്ന് സംസാരിക്കുകയും, ആശ്വാസവാക്കുകള്‍ പകര്‍ന്ന് ഒപ്പമുണ്ടെന്ന പിന്തുണയും കരുത്തും നല്‍കണം. ആവശ്യമെങ്കില്‍ വിദഗ്ധരുടെ സഹായം തേടുക
•കുട്ടികളുടെ മാനസിക സമ്മര്‍ദം കുറക്കുന്നതിനുവേണ്ടി വീടിനകത്തുതന്നെ പലതരത്തിലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുക - കുട്ടികളുടെ സമൂഹമാധ്യമ മൊബൈല്‍ / കമ്പ്യൂട്ടര്‍ ഉപയോഗം മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ ക്രമീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.