ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടപെടുമെന്ന സൂചന നൽകി വയൽക്കിളികൾ
text_fieldsകണ്ണൂർ: ദേശീയപാതക്കായി കീഴാറ്റൂർ വയൽ ഏറ്റെടുക്കാനുള്ള ശ്രമത്തിൽനിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടപെടുമെന്ന സൂചന നൽകി വയൽക്കിളികൾ. എരണ്ടകളും കഴുകന്മാരും ചെങ്ങന്നൂർ ആകാശത്ത് പാറിപ്പറക്കാതിരിക്കെട്ട എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉപതെരഞ്ഞെടുപ്പിൽ ഇടപെടുമെന്ന് സമരനായകൻ സുരേഷ് കീഴാറ്റൂർ സൂചന നൽകിയത്.
വയൽ കാക്കുന്നതിനായി കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ലോങ് മാർച്ച് ഉൾെപ്പടെയുള്ള സമരമുറകൾ ആലോചിക്കുന്നതിനിടെയാണ് വയൽക്കിളികളുടെ പുതിയ നീക്കം. എന്നാൽ, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന്, താൻ പറഞ്ഞതിന് അർഥമില്ലെന്ന് സുരേഷ് കീഴാറ്റൂർ ‘മാധ്യമ’ത്തോടു പറഞ്ഞെങ്കിലും വയൽക്കിളികളിലെ ചില അംഗങ്ങൾ ഇൗ സാധ്യത തള്ളിക്കളഞ്ഞില്ല. ബൈപാസിെൻറ അലൈൻെമൻറ് മാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ ഇടപെടലുകൾക്കനുസരിച്ചായിരിക്കും തീരുമാനമെന്ന് ഇവർ പറയുന്നു.അലൈൻമെൻറ് മാറ്റുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി കേന്ദ്രവുമായി സംസാരിക്കാൻ തുനിഞ്ഞതിനെ വയൽക്കിളികൾ സ്വാഗതം ചെയ്തിട്ടുണ്ട്.
കൂട്ടായ തീരുമാനത്തിലൂടെ വേണം നടപടികളെന്നും ഇവർ പറയുന്നു. കീഴാറ്റൂർ സമരത്തിന് ലഭിച്ച ജനപിന്തുണയാണ് തെരഞ്ഞെടുപ്പിൽ ഇടപെടുന്നതടക്കമുള്ള ശക്തമായ നീക്കങ്ങൾക്ക് മുതിരാൻ വയൽക്കിളികളെ പ്രേരിപ്പിക്കുന്നത്.സർക്കാറിെൻറ വിലയിരുത്തലായി കണക്കാക്കാമെന്നതിനാലും ചെങ്ങന്നൂരിലെ വിജയം മുന്നണികൾ വലിയ നേട്ടമായി ആഘോഷിക്കുമെന്നതിനാലുമാണ് വിലപേശൽ ലക്ഷ്യമിട്ട് വയൽക്കിളികളുടെ നീക്കം. മത്സരിക്കാൻ പോകുന്നുവെന്ന വയൽക്കിളികളുടെ നീക്കം നിസ്സാരമായി സർക്കാർ തള്ളിക്കളയുമോ എന്ന് കണ്ടറിയണം.
സി.പി.എം അവഗണിക്കുകയും നിസ്സാരവത്കരിക്കുകയും ചെയ്തിടത്തുനിന്നാണ് രാജ്യമാകെ ശ്രദ്ധിക്കുന്ന രീതിയിൽ സമരം ഉയർന്നു വന്നത്. ‘കേരളം കീഴാറ്റൂരിലേക്കെ’ന്ന മുദ്രാവാക്യത്തോടെ കഴിഞ്ഞ ദിവസം നടത്തിയ മാർച്ചിൽ സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ളവരുടെ പിന്തണയും നേടാനായി. ചാഞ്ചാടി നിൽക്കുന്ന വോട്ടുകൾ സ്വന്തമാക്കാൻ വയൽക്കിളികൾ ഉയർത്തുന്ന നിലപാടുകൾക്ക് സാധിച്ചേക്കാം.എന്നാൽ, വയൽക്കിളികൾ പ്രത്യക്ഷ രാഷ്ട്രീയ നീക്കങ്ങൾക്ക് മുതിരുകയാണെങ്കിൽ, സമരം നടത്തുന്നവരുടെ ലക്ഷ്യം വേറെയാെണന്ന സി.പി.എം പ്രചാരണങ്ങൾക്ക് ശക്തികൂടും. സമരക്കാർക്കിടയിൽ ഭിന്നിപ്പുണ്ടെന്ന തരത്തിൽ പി. ജയരാജൻ ആരോപണമുന്നയിച്ചതും വയൽക്കിളികളുടെ ഇത്തരം മുന്നേറ്റങ്ങൾ മുന്നിൽക്കണ്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.