Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ബസ് പോകാൻ കഴിയാത്ത...

‘ബസ് പോകാൻ കഴിയാത്ത വഴി, ഗൂഗ്ൾ മാപ്പ് ചതിച്ചതാവാം’ -രണ്ടുപേർ മരിച്ച കേളകം ബസ് അപകടത്തെകുറിച്ച് നാട്ടുകാർ

text_fields
bookmark_border
kelakam bus accident
cancel
camera_alt

കേളകം മലയാംപടി റോഡിലെ ‘എസ്’ വളവിൽ ഇന്ന് പുലർച്ചെ അപകത്തിൽപെട്ട ബസ്

കേളകം (കണ്ണൂർ): ബസിന് സുഗമമായി ​പോകാൻ കഴിയാത്ത വഴിയിലൂടെ ​ഗൂഗ്ൾ മാപ്പ് നോക്കി പോയതാവാം കേളകത്ത് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമെന്ന് രക്ഷാപ്രവർത്തകർ. ചുരം റോഡിൽ ഗതാഗതം നിരോധിച്ചതിനാൽ ഗൂഗ്ൾ മാപ്പ് നോക്കി എളുപ്പവഴിയിലൂടെ ​പോകാനുള്ള ശ്രമമാണ് അപകടത്തിനിടയാക്കിയതെന്ന് ആംബുലൻസ് ഡ്രൈവർ ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു.

കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസിന്റെ മിനിബസ് ആണ് കേളകം മലയാംപടി റോഡിലെ ‘എസ്’ വളവിൽ ഇന്ന് പുലർച്ചെ നാലുമണിയോടെ അപകത്തിൽപെട്ടത്. ബസിലുണ്ടായിരുന്ന കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. 12 പേർക്ക് പരിക്കേറ്റിരുന്നു.

‘അപകടവിവരമറിഞ്ഞ് പുലർച്ചെ തന്നെ നിരവധി നാട്ടുകാർ സംഭവസ്ഥലത്ത് എത്തിയിരുന്നു. ഒരിക്കലും ബസ് കേറിപ്പോകാൻ പറ്റുന്ന വഴിയല്ല അത്. കേളകത്ത് നിന്ന് പൂവത്തിൻചോല വഴി 29ാം മൈലിലേക്ക് പോകുന്ന ഇടുങ്ങിയ റോഡാണത്. ചെറിയ വാഹനങ്ങൾ പോകുന്ന റോഡാണിത്. രണ്ടാമത്തെ ഹെയർപിന്നിൽനിന്ന് വണ്ടി വലിമുട്ടി പിന്നോട്ട് വന്ന് അപകടത്തിൽപെടുകയായിരുന്നു. വളവിൽനിന്ന് താഴെ കുത്തനെ നിർത്തിയ നിലയിലായിരുന്നു ബസ്’ -ശ്രീനിവാസൻ പറഞ്ഞു.

കടന്നപ്പള്ളിയിലെ നാടകം കഴിഞ്ഞ് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന മിനി ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ഏഴു പേരെ ചുങ്കക്കുന്ന് കമില്ലസ് ആശുപത്രിയിലും അഞ്ചുപേരെ കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. മൃതദേഹങ്ങൾ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus accidentgoogle map
News Summary - Kelakam bus accident rout suggested by Google Maps
Next Story