കേളകത്ത് ഗവ. കോളജ്; സ്വപ്നം സഫലമാകുന്നു
text_fieldsകേളകം: കേളകത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനമെന്ന മലയോരത്തിന്റെ സ്വപ്നം സഫലമാകുന്നു. കേളകം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ മൂന്നാം വാർഷികവും ഗവ. കോളജിനുള്ള സ്ഥലത്തിന്റെ സമ്മതപത്രം ഏറ്റു വാങ്ങലും കണ്ണൂർ സർവകലാശാല രജിസ്ട്രാർ ഡോ. ജോബി കെ. ജോസ് ഉദ്ഘാടനം ചെയ്തു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി. ടി. അനീഷ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി കഞ്ഞിക്കുഴിയിൽ, പഞ്ചായത്തംഗങ്ങളായ ജോണി പാമ്പാടി, ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, റവ. ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം, വി.എം. അബ്ദുൽ സലാം ബാഖവി അൽ ഖാസിമി, റവ. ഫാ. വി.വി. സാജു, റവ. ഫാ. വർഗീസ് കവണാട്ടേൽ, റവ. ഫാ. വർഗീസ് ചെങ്ങനാമഠം, എൻ.കെ. മോഹനൻ, നാരായണൻ അടിയോടി, ജോർജ് കുപ്പക്കാട്ട്, പി.കെ. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
കേളകത്ത് കോളജിനായി അഞ്ച് ഏക്കർ സ്ഥലം നൽകാൻ തയാറാണെന്ന് ചോലമറ്റം ബെസ്സി, ഡിബിൻ എന്നിവർ തയാറാക്കിയ സമ്മതപത്രം രജിസ്ട്രാർ ഡോ. ജോബി. കെ. ജോസ് ഏറ്റ് വാങ്ങി.
രണ്ടേക്കർ സ്ഥലം സൗജന്യമായും മൂന്നേക്കർ സ്ഥലം വിലക്കും നൽകാമെന്നാണ് സമ്മതിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.