കെൽട്രോണിൽ 296 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തി
text_fieldsതിരുവനന്തപുരം: പ്രതിഷേധങ്ങൾ നിലനിൽക്കെ, കെൽട്രോണിൽ 296 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തി ഉത്തരവിറങ്ങി. മാനുഷിക പരിഗണനയും കെൽട്രോണിെൻറ പ്രവർത്തന ലാഭവും കണക്കിലെടുത്താണ് ഇവരെ സ്ഥിരപ്പെടുത്തുന്നതെന്നാണ് സർക്കാർ വിശദീകരണം.
കെൽട്രോണിലും അനുബന്ധ സ്ഥാപനങ്ങളിലുമായാണ് നിയമനം. സ്ഥിരപ്പെടുത്തൽ സംബന്ധിച്ച് നേരത്തേ മന്ത്രിസഭ തീരുമാനം വന്ന ഘട്ടത്തിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം ഉയർന്നെങ്കിലും അതിനെയെല്ലാം അവഗണിച്ച് ഈ മാസം മൂന്നിനാണ് വ്യവസായ വകുപ്പ് ഉത്തരവിറക്കിയത്.
14 എക്സിക്യൂട്ടിവുകൾ, 66 സൂപ്പർവൈസർമാർ, 215 വർക്ക്മെൻ എന്നിവരെയാണ് സ്ഥിരപ്പെടുത്തിയത്. 2005 മുതൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തവർ ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായാണ് സ്ഥാപനം കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്. നിലവില്‍ 315 സ്ഥിരം ജീവനക്കാരും 971 കരാറുകാരുമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്.
ഈ കരാറുകാരില്‍ നിന്നാണ് 296 പേരെ സ്ഥിരമാക്കിയത്. ഇതോടെ സ്ഥിരം ജീവനക്കാരുടെ എണ്ണം 611 ആയി. 42.82 ലക്ഷം രൂപയാണ് ഇതുമൂലം കണക്കാക്കുന്ന പ്രതിമാസ സാമ്പത്തിക ബാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.