‘രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കുന്നത് നയപരിപാടികളുടെ അടിസ്ഥാനത്തിൽ മാത്രം’
text_fieldsകോഴിക്കോട്: വർഗീയതക്കെതിരായ പോരാട്ടത്തിൽ ആരുമായും കൈേകാർക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേളു ഏട്ടൻ പഠനഗവേഷണ കേന്ദ്രം വർഗീയ ഫാഷിസത്തിനെതിരെ സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആഗോളീകരണ, ഉദാരീകരണ നയങ്ങളോട് അനുകൂലമായി നിന്നവരെപ്പോലും ഇക്കാര്യത്തിൽ കൂടെക്കൂട്ടുന്നതിൽ െതറ്റില്ല. വർഗീയ പാളയം വിട്ട് തിരിച്ചുവന്നവരുമായും ഒത്തുപോകാം. എന്നാൽ, രാഷ്ട്രീയമായ കൂട്ടുകെട്ടുകളുണ്ടാക്കുന്നത് കൃത്യമായ നയപരിപാടികളുടെ പേരിൽ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് കോൺഗ്രസിെൻറ ജനദ്രോഹ നയങ്ങളാണ്. അതിനാൽ ബി.ജെ.പിക്ക് ബദലാവാൻ കോൺഗ്രസിനാവില്ല. ഇടതുപക്ഷമാണ് ബി.ജെ.പിയെ തുറന്നെതിർക്കുന്നത്. സംഘ്പരിവാർ ഭീകരത ന്യൂനപക്ഷ വർഗീയതക്കുള്ള വളക്കൂറുള്ള മണ്ണൊരുക്കുന്നത് ശ്രദ്ധിക്കപ്പെടാതെ പോകരുത്. ന്യൂനപക്ഷങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ആർ.എസ്.എസ്. ഭൂരിപക്ഷത്തിെൻറ സംസ്കാരം ജീവിതക്രമമായിവരുന്ന ഘട്ടത്തിൽ ന്യൂനപക്ഷങ്ങളുടെ സംസ്കാരവും അവകാശവും സംരക്ഷിക്കപ്പെടാൻ പ്രത്യേക ശ്രദ്ധ വേണം. ഫെഡറൽ സംവിധാനത്തെ ഉൾപ്പെടെ തകർത്ത് രാജ്യത്തെ പ്രസിഡൻഷ്യൽ രീതിയിലേക്ക് കൊണ്ടുപോകാനാണ് കേന്ദ്രസർക്കാർ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.