എട്ടുപേർക്ക് പുതുജീവിതം സമ്മാനിച്ച് കെൽവിൻ യാത്രയായി
text_fieldsകൊച്ചി: കെൽവിൻ ജോയിയുടെ കുടുംബം അർപ്പിച്ച വിശ്വാസം പാഴായില്ല, സംസ്ഥാന സർക്കാറിെൻറ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ചരിത്രത്തിൽ ആദ്യമായി എട്ടുപേർക്ക് പുതുജീവിതം സമ്മാനിച്ച അവയവദാനം കഴിഞ്ഞ ദിവസം നടന്നു. ഹൃദയവും ചെറുകുടലും കരളും ഇരുകൈകളും വൃക്കകളും നേത്രപടലവുമടക്കം ദാനംചെയ്യാൻ സന്മനസ്സ് കാട്ടിയത് അപകടത്തിൽ മരിച്ച കെൽവിൻ ജോയി (39) എന്ന യുവാവിെൻറ കുടുംബമാണ്.
കെൽവിൻ മുമ്പ് പ്രകടിപ്പിച്ചിരുന്ന ആഗ്രഹം കൂടിയാണ് കുടുംബം സഫലമാക്കിയത്. തലച്ചോറിലെ രക്തസ്രാവത്തെതുടർന്ന് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലിരുന്ന നോർത്ത് പറവൂർ ചെറിയപിള്ളി വലിയപറമ്പിൽ വീട്ടിൽ വി.ആർ. ജോയി-മാർഗരറ്റ് ദമ്പതികളുടെ മകൻ കെൽവിൻ ജോയിയുടെ മസ്തിഷ്കമരണം ശനിയാഴ്ചയാണ് സ്ഥിരീകരിച്ചത്. കെൽവിനോടുള്ള ആദരസൂചകമായി ആശുപത്രി അധികൃതരും ജീവനക്കാരും ചേർന്ന് വികാരനിർഭരമായ യാത്രയയപ്പാണ് നൽകിയത്.
കൈകൾ മാറ്റിവെക്കുന്നതിൽ പ്രസിദ്ധമായ അമൃത ആശുപത്രി ഏഴാംതവണയാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. രണ്ട് കൈകളും അമൃത ആശുപത്രിയിലെ ഒരു രോഗിക്കുതന്നെയാണ് നൽകിയത്. കൂടാതെ ഹൃദയവും ചെറുകുടലും കരളും നേത്രപടലവും നൽകിയതും അമൃത ആശുപത്രിയിലെ രോഗികൾക്കുതന്നെ. വൃക്കകൾ കൊച്ചി ലൂർദ് ആശുപത്രിയിലെയും കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെയും രോഗികൾക്കും നൽകി.
മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെയും ഓഫിസ് ഇടപെട്ട് ലോക്ഡൗണ്‍കാലത്തെ സാങ്കേതിക തടസ്സങ്ങള്‍ നീക്കാന്‍ നടപടി സ്വീകരിച്ചു. മൃതസഞ്ജീവനി അപ്രോപ്രിയറ്റ് അതോറിറ്റി കൂടിയായ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ജോയൻറ് ഡി.എം.ഇ ഡോ. തോമസ് മാത്യു, മൃതസഞ്ജീവനി കണ്‍വീനറും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. സാറ വര്‍ഗീസ്, സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, മധ്യമേഖല നോഡൽ ഓഫിസർ ഡോ. ഉഷ സാമുവൽ, കോഓഡിനേറ്റര്‍മാര്‍ എന്നിവരുടെ കൃത്യതയും വിവേകപൂർണവുമായ ഏകോപനമാണ് വിവിധ ആശുപത്രികളിലെ രോഗികൾക്ക് യഥാസമയം ശസ്ത്രക്രിയ നടത്തി അവയവങ്ങൾ െവച്ചുപിടിപ്പിക്കാൻ സഹായകമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.