സൗഹൃദത്തിന്‍െറ ലോകം സൃഷ്ടിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം –കെ.ഇ.എന്‍
text_fieldsവടകര: സങ്കുചിതത്വത്തിന്‍െറ പുതിയ കാലത്ത് സൗഹൃദത്തിന്‍െറ ലോകം സാധ്യമാക്കാന്‍ അധ്യാപകര്‍ക്ക് കഴിയണമെന്ന് എഴുത്തുകാരന്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പറഞ്ഞു. വിദ്യാ സ്കൂള്‍സ് മാനേജ്മെന്‍റ് കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ വടകരയില്‍ നടത്തിയ അധ്യാപക കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏത് ശത്രുവിലും മിത്രത്തെ കാണാന്‍ കഴിയുമെന്ന് എബ്രഹാം ലിങ്കന്‍ അധ്യാപകനയച്ച കത്തിലൂടെയാണ് നാം മനസ്സിലാക്കിയത്. വെറുതെ കിട്ടുന്ന അഞ്ച് ഡോളറിനെക്കാള്‍ നല്ലത് അധ്വാനിച്ചുകിട്ടിയ ഒരു ഡോളറാണെന്ന് മകനെ പഠിപ്പിക്കാനാണ് ലിങ്കന്‍ അധ്യാപകരോട് ആവശ്യപ്പെടുന്നത്. ഒരുകാര്യം പലതരത്തില്‍ കാണാനും പഠിക്കാനുമുള്ള കഴിവ് കുട്ടികള്‍ക്ക് ഉണ്ടാക്കേണ്ടിയിരിക്കുന്നു. പുസ്തകവായനയില്‍നിന്ന് മാറി പ്രകൃതിവായനയും പൊതുവായനയും കാലം ആവശ്യപ്പെടുന്നുണ്ട്. ഇതിന്, അധ്യാപകര്‍ വിദ്യാര്‍ഥികളാവണം -അദ്ദേഹം പറഞ്ഞു.
മൂല്യങ്ങളുടെ പരിശീലനമാണ് വിദ്യാഭ്യാസം, അല്ലാത്തപക്ഷം അറിവ് കൈമാറല്‍ മാത്രമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച ഡോ. കൂട്ടില്‍ മുഹമ്മദലി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് വി.പി. ബഷീര്‍, ഡോ. കെ.കെ. മുഹമ്മദ്, വി.കെ. ഖാലിദ്, പി.കെ. ഇംതിയാസ്, മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു. സുനില്‍ മുഹമ്മദ് കൊല്ലം, പി.സി. വിജയരാജന്‍ എന്നിവര്‍ ക്ളാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.