കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ജില്ലകൾ റെഡ് സോണിൽ; കർശന നിരീക്ഷണം
text_fieldsഇടുക്കി: കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ജില്ലകൾ റെഡ് സോണിലായതോടെ അതിർത്തി ഗ്രാമങ്ങൾ ജാഗ് രതയിൽ. ഇതേ തുടർന്ന് അതിർത്തിയിൽ നിരീക്ഷണവും നിയന്ത്രണവും പൊലീസ് ശക്തമാക്കി. ഇതിൻെറ ഭാഗമായി ഇടുക്കി ജില്ല യിലെ വിവിധ പഞ്ചായത്തുകളിലെ 22 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിൽപെടുന്ന ശാന്തൻപാറ പഞ്ചായത്തിലെ ഒന്ന്, അഞ്ച്, ഏഴ് നെടുങ്കണ്ടത്തെ എട്ട്, ഒമ്പത്, 11, കരുണാപുരത്തെ നാല്, ഏഴ്, 10, 11, വണ്ടൻമേട് ഏഴ്, പത്ത്, ചക്കുപള്ളം എട്ട്, 11, കുമളി ആറ്, ഏഴ്, എട്ട്, ഒമ്പത്, 12, ചിന്നക്കനാൽ അഞ്ച്, ഉടുമ്പൻചോലയിലെ അഞ്ച്, ഏഴ് എന്നീ വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
തമിഴ്നാട്ടിൽ 17 ജില്ലകളാണ് റെഡ് സോണിൽ ഉൾപ്പെടുത്തിയത്. ഇതിൽ കോയമ്പത്തൂർ, തേനി, തിരുപ്പൂർ, തിരുനെൽവേലി ജില്ലകളാണ് േകരളവുമായി അതിർത്തി പങ്കിടുന്നത്. ചെന്നെ കഴിഞ്ഞാൽ തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് കോയമ്പത്തൂരിലാണ്. കോയമ്പത്തൂരിൽ 126പേർക്കും തിരുപ്പൂരിൽ 79 പേർക്കും തിരുനെൽവേലിയിൽ 56പേർക്കും േതനിയിൽ 40 പേർക്കുമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
തമിഴ്നാട്ടിൽ ചൊവ്വാഴ്ച 31 പേർക്ക്കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1204 ആയി. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് തമിഴ്നാട്ടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.