ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്നവരും 14 ദിവസം വീട്ടിലിരിക്കണം
text_fieldsതിരുവനന്തപുരം: കോവിഡ് 19 വ്യാപനം പ്രതിരോധിക്കാൻ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും 14 ദിവസം വീട്ടുനിരീക ്ഷണം നിർബന്ധമാക്കി. വിദേശത്തുനിന്നും രോഗ ബാധിത പ്രദേശത്തുനിന്ന് വരുന്നവർക്കും മാത്രമായിരുന്നു നേരത്തേ വീട്ടുനിരീക്ഷണം. എന്നാൽ രാജ്യമെങ്ങും കോവിഡ് ബാധ പടർന്നുപിടിച്ച സാഹചര്യത്തിലാണ് ഈ നടപടി.
നിരീക്ഷണത്തിലുള്ള വ്യക്തികൾ നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്താൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. നിരീക്ഷണത്തിലുള്ളവരുടെ ഫോൺ വിശദാംശങ്ങൾ ശേഖരിച്ചും ഇവരുടെ പട്ടിക അയൽക്കാർക്ക് നൽകിയും നിരീക്ഷണം ശക്തമാക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ആവശ്യത്തിന് വീടുകളിൽ ഭക്ഷണസാധനങ്ങൾ എത്തിക്കും. ഉംറ കഴിഞ്ഞ് വന്നവർ, വിദേശ രാജ്യങ്ങളിൽ നിന്ന് നേരത്തേ വന്നവർ എന്നിവർ ജില്ലാ ഭരണകൂടത്തെ അറിയിക്കണം.
ആൾക്കൂട്ടം അനുവദിക്കില്ല. അനിയന്ത്രിതമായ ആൾക്കൂട്ടം ഉണ്ടായാൽ 144 പ്രഖ്യാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും. അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ ജില്ല കലക്ടർമാർക്ക് ചുമതല നൽകി. അതിഥി തൊഴിലാളികൾക്ക് പ്രത്യേക ക്യാമ്പ് ഒരുക്കുമെന്നും അറിയിച്ചു.
മൈക്രോ ഫിനാൻസ്, പ്രൈവറ്റ് കമ്പനികൾ പൊതുജനങ്ങളിൾ നിന്നും തുക ശേഖരിക്കുന്നത് രണ്ടു മാസത്തേക്ക് നിർത്തിവെക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.