ആദ്യദിനം കേരളത്തിലേക്ക് 25 വിമാന സർവിസുകൾ
text_fieldsതിരുവനന്തപുരം: രാജ്യത്ത് ആഭ്യന്തര വിമാന സർവിസുകൾ പുനരാരംഭിച്ചതോടെ കേരളത്തിലേക്ക് ആദ്യദിനം എത്തുക 25 വിമാനങ്ങൾ. ശക്തമായ പരിശോധന സംവിധാനങ്ങളോടെയാണ് സംസ്ഥാനത്ത് വിമാന സർവിസുകൾ പുനരാരംഭിച്ചത്.
നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് 17 വിമാന സർവിസുകളാണ് ഉണ്ടാകുക. ബംഗളൂരുവിലേക്കാണ് ആദ്യ വിമാനം ഇവിടെനിന്ന് പുറപ്പെട്ടത്. ബംഗളൂരുവിലേക്കും മുംബൈയിലേക്കുമാണ് നെടുമ്പാശേരിയിൽനിന്ന് തിങ്കളാഴ്ച കൂടുതൽ വിമാനസർവിസുകളുള്ളത്. നാലു വീതം വിമാനങ്ങളാണ് ഇവിടങ്ങളിലേക്ക് സർവിസ് നടത്തുക. നെടുമ്പാശേരിയിൽനിന്ന് ഈ ആഴ്ച ആകെ 113 സർവിസുകളാണ് ഉണ്ടാകുക.
തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് മൂന്ന് വിമാനങ്ങളാണ് തിങ്കളാഴ്ച എത്തുക. കോഴിക്കോട് നിന്ന് രണ്ടു വിമാനങ്ങളും ഡൽഹിയിൽനിന്ന് ഒരു വിമാനവുമെത്തും. അതോടൊപ്പം കോഴിക്കോട്ടേക്ക് രണ്ടു വിമാനങ്ങളും ഡൽഹിയിലേക്ക് ഒരു വിമാനവും പുറപ്പെടും.
സംസ്ഥാനത്ത് എത്തുന്നവരെ 14 ദിവസത്തെ നിരീക്ഷണത്തിലേക്ക് മാറ്റും. രോഗലക്ഷണമുള്ളവരെ സർക്കാർ ക്വാറൻറീനിലേക്കും അല്ലാത്തവരെ ഹോം ക്വാറൻറീനിലേക്കും ആയിരിക്കും മാറ്റുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.