മുറിച്ച മരങ്ങളെല്ലാം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെന്ന് കേന്ദ്രത്തോട് കേരളം
text_fieldsന്യൂഡൽഹി: കേരളത്തിലെ വിവാദ മരം മുറി സംഭവത്തിൽ, മുറിച്ച മരങ്ങളെല്ലാം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വനേതര ഭൂമിയിലാണെന്ന് കേരള സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചു. റിസർവ് വനത്തിൽനിന്ന് ഒരു മരംപോലും മുറിച്ചിട്ടിെല്ലന്നാണ് അതിൽ വ്യക്തമാക്കിയതെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് േലാക്സഭയെ അറിയിച്ചു.
മരം മുറി സംബന്ധിച്ച് കേരളത്തോട് മന്ത്രാലയം റിപ്പോർട്ട് തേടിയെന്നും വനം വകുപ്പിലെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററാണ് തുടർന്ന് ഇൗ റിപ്പോർട്ട് നൽകിയതെന്നും അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
കേരള സർക്കാർ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കേരളം അറിയിച്ചുവെന്നും വന സംരക്ഷണം പൂർണമായും സംസ്ഥാന സർക്കാറിെൻറ അധികാര പരിധിയിലാണെന്നും മന്ത്രി മറുപടി നൽകി.
ശബരി റെയിൽ നിർമാണം പുനരാരംഭിക്കണം –യു.ഡി.എഫ് എം.പിമാർ
അങ്കമാലി- ശബരി റെയിൽ പാത നിർമാണം എത്രയും വേഗം ആരംഭിക്കണമെന്ന് റെയിൽവേ മന്ത്രിയെ സന്ദർശിച്ച യു.ഡി.എഫ് എം.പിമാർ ആവശ്യപ്പെട്ടു. റെയിൽവേ ആവശ്യപ്പെട്ട പ്രകാരം പദ്ധതി െചലവിെൻറ 50 ശതമാനം വഹിക്കാമെന്ന് സംസ്ഥാന സർക്കാർ ഉറപ്പു നൽകിയത് കണക്കിലെടുക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു. ശബരി റെയിൽപദ്ധതി ലാഭകരമാകുമോ എന്ന് പരിശോധിച്ചു മാത്രമേ നിർമാണം പുനരാരംഭിക്കൂ എന്ന് സർക്കാർ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പദ്ധതിയുടെ പ്രാധാന്യവും നിർമാണ പുരോഗതിയും സംബന്ധിച്ച വിശദ റിപ്പോർട്ട് സഹിതം മന്ത്രിയെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് എം.പിമാർ പറഞ്ഞു. ബെന്നി െബഹനാൻ, ആേൻറാ ആൻറണി, ഡീൻ കുര്യാക്കോസ്, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരാണ് ആവശ്യമുന്നയിച്ചത്.
സമദാനി നിവേദനം നൽകി
കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കണമെന്നും വിമാനാപകടത്തിെൻറ റിപ്പോർട്ട് ഉടൻ സമർപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എം.പി അബ്ദുസമദ് സമദാനി എം.പി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നിവേദനം നൽകി. വിദേശത്ത് ജോലി ചെയ്യുന്ന അസംഖ്യം സാധാരണക്കാരുടെ ഉപജീവന മാർഗത്തിലേക്കുള്ള കവാടമാണ് കരിപ്പൂരെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വിമാനാപകടത്തിെൻറ നഷ്ടപരിഹാരം പൂർണമായി ലഭിക്കാൻ ബാക്കിയുള്ളവർക്കുകൂടി അത് കൊടുത്തുതീർക്കാൻ നടപടിയെടുക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. കരിപ്പൂർ വിമാനത്താവളത്തിെൻറ പ്രശ്നപരിഹാരത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി പ്രതികരിച്ചതായി സമദാനി വ്യക്തമാക്കി.
എയിംസ് ഘട്ടം ഘട്ടമായി –കേന്ദ്രം
കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഘട്ടം ഘട്ടമായി സ്ഥാപിക്കുമെന്ന് ലോക്സഭയിൽ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. എം.കെ. രാഘവൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. രാജ്യത്താകമാനം 22 എയിംസുകൾ ഇതുവരെ സ്ഥാപിച്ചു. അതിൽ ആറെണ്ണം പൂർണമായി പ്രവർത്തനക്ഷമമായെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം നേരത്തെ തന്നെ കണ്ടെത്തിയതായി എം.പി അറിയിച്ചു.
ഇ.പി.എഫ് പെൻഷൻ: എൻ.കെ. പ്രേമചന്ദ്രൻ നിവേദനം നൽകി
ഇ.പി.എഫ് പെന്‍ഷന്‍കാരുടെ പ്രശ്നങ്ങള്‍ക്ക് സത്വര പരിഹാരം ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന് എം.പി കേന്ദ്ര തൊഴില്‍ മന്ത്രി ഭുപേന്ദര്‍ യാദവിനെ നേരില്‍ കണ്ട് നിവേദനം നല്കി. യഥാര്‍ഥ ശമ്പളത്തിെൻറ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്ഷന് എന്ന ആവശ്യം ഹൈകോടതി അംഗീകരിച്ചിട്ടും നടപ്പാക്കാന്‍ ഇ.പി.എഫ്.ഒയും കേന്ദ്ര സര്‍ക്കാറും തയാറാകുന്നില്ല. സുപ്രീംകോടതിയിലെ കേസ് ത്വരിതപ്പെടുത്തണമെന്നും കമ്മിറ്റി ശിപാര്‍ശകള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന് എം.പി ആവശ്യപ്പെട്ടു.
എഫ്.എ.സി.ടിയില്‍നിന്ന് വിരമിച്ച ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശിക വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവ്യക്കും എന്‍.കെ. പ്രേമചന്ദ്രന് നിവേദനം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.